ഭരണസമിതി യോഗത്തിലേക്ക് കര്‍ഷകരുടെ രോഷപ്രകടനം
വേങ്ങര: പറപ്പൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ നെല്‍ കൃഷിക്ക് ആവശ്യമായ തുക വകയിരുത്താത്തതില്‍ പ്രതിഷേധിച്ച് ഭരണസമിതി യോഗത്തില്‍ നെല്‍ കര്‍ഷകരുടെ പ്രതിഷേധം. വിവിധ പാടശേഖരങ്ങളിലെ അന്‍പതോളം കര്‍ഷകരാണ് ഭരണസമിതി യോഗ ഹാളിലേക്ക് എത്തിയത്. തെങ്ങ്, കമുക് കര്‍ഷകര്‍ക്ക് ആവശ്യമായ തുക നീക്കിവച്ചപ്പോള്‍ വിത്തിനും അമോണിയക്കുമായി നാമമാത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്.
പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലായി നൂറേക്കറോളം നെല്‍കൃഷി ഇറക്കിയതില്‍ ഭൂരിഭാഗവും പാട്ടത്തിനാണ്. അതേസമയം, തെങ്ങ്, കവുങ്ങ് കര്‍ഷകര്‍ പലരും ഭൂഉടമകളാണ്.
പാവപ്പെട്ട നെല്‍കര്‍ഷകരെ അവഗണിച്ചതാണ് കര്‍ഷകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയത്. ബഹളത്തിനൊടുവില്‍ വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി വരുത്തി ആവശ്യമായ തുക ഉള്‍പ്പെടുത്താമെന്ന് പ്രസിഡന്റിന്റെയും സ്ഥിരസമിതി ചെയര്‍മാന്റെയും ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാ കര്‍ഷകര്‍ക്ക് മണ്‍ചട്ടി, ടിഷ്യൂ കള്‍ച്ചര്‍ വാഴ തുടങ്ങിയവക്ക് അമിത തുക നീക്കിവച്ചതായും കര്‍ഷകര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."