ചീക്കോട് പദ്ധതി: വ്യക്തത ആവശ്യപ്പെട്ട് കൊണ്ടോട്ടി നഗരസഭ സര്‍ക്കാരിനെ സമീപിക്കും
കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വെള്ള കൊണ്ടുപോകുന്നതില്‍ വ്യക്തത വരുന്നതിനായി അടിയന്തിരമായി സര്‍ക്കാറിലേക്ക് കത്ത് നല്‍കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചീക്കോട് കുടിവെള്ള പദ്ധതിയില്‍ നിന്നും എയര്‍പ്പോര്‍ട്ടിലേക്ക് ദിനം പ്രതി കുടിവെള്ളം കൊണ്ടു പോവുന്നത് വഴി നഗരസഭയിലുള്ളവര്‍ക്ക് വെള്ളം ലഭിക്കാത്ത അവസ്ഥയുണ്ടാവുമെന്ന് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പറഞ്ഞു.
എന്നാല്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വെള്ളം നല്‍കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ അനുമതി നല്‍കിയതായി നഗരസഭക്ക് വിവരം ലഭിച്ചിട്ടില്ല. ഇങ്ങിനെ ഒരു തീരുമാനം നിലവിലുണ്ടോ എന്നും ഈ പദ്ധതിയില്‍ നിന്നും വെള്ളം നല്‍കേണ്ടതുണ്ടോ എന്നുമുള്ള കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായാണു സര്‍ക്കാറിനെ സമീപ്പിക്കുന്നത്. വിമാനത്താവളത്തിലേക്ക് വെള്ളം എത്തിക്കുന്നതിന് വേണ്ടി തുറക്കല്‍ വരെയുള്ള റോഡും മാനു മാസ്റ്റര്‍ റോഡും മുറിച്ച് പൈപ്പ് ലൈന്‍ സ്ഥപിക്കുന്നതിന് ഒരു കോടി അഞ്ചു ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. ഇതില്‍ എഴുപത് ലക്ഷം രൂപയാണ് അതോറിറ്റി അടവാക്കിയത്.
കൊണ്ടോട്ടി നഗരത്തില്‍ പോലിസ് സ്റ്റേഷന്‍ പരിസരത്തും കൊണ്ടോട്ടി നിലവിലെ ബസ് വൈറ്റിങ് ഷെഡും നിര്‍മിക്കുന്നതിനുള്ള ടി.വി ഇബ്രാഹീം എം,എല്‍.എയുടെ ശുപാര്‍ശ അടുത്ത കൗണ്‍സിലിലേക്ക് മാറ്റിവച്ചു. പൊലിസ് സ്റ്റേഷന്‍ പരിസരത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റിയത് സംബന്ധിച്ച് നിലവില്‍ പരാതി നിലനില്‍ക്കുന്നുണ്ട്.സര്‍ക്കാര്‍ അങ്കണവാടികള്‍ക്ക് ഓണറേറിയം നല്‍കുന്നതിന് എട്ടിന് അടിയന്തര ഡി.പി.സി അംഗീകാരം വാങ്ങാനും തീരുമാനിച്ചു.നഗരസഭ പ്ലാന്‍ ഫണ്ടില്‍ നിന്ന് 2233800 രൂപ അധികമായി കണ്ടെത്തണം.
13 അജണ്ടകളാണ് ഇന്നലെ കൗണ്‍സില്‍ ചര്‍ച്ച ചെയ്തത്.ഇതില്‍ 12 എണ്ണം അംഗീകരിക്കകുയും ഒന്ന് മാറ്റിവക്കുകയും ചെയ്തു.
കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ കെ.സി ഷീബ അധ്യക്ഷയായി. യു.കെ മമ്മദിശ,പി.എ അഹമ്മദ് കബീര്‍, ചുക്കാന്‍ ബിച്ചു, സി.മുഹമ്മദ് റാഫി, അഡ്വ.കെ.കെ സമദ്,പാറപ്പുറം അബ്ദുറഹ്മാന്‍,മുഹമ്മദ് ഷാ മാസ്റ്റര്‍, സൗദാമിനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."