HOME
DETAILS
MAL
കിടപ്പുരോഗികള്‍ക്കുള്ള ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റ് പൂര്‍ത്തീകരിച്ചു
backup
March 08 2017 | 22:03 PM
കൊടുവള്ളി: നഗരസഭ പരിധിയില്‍പ്പെട്ട മുഴുവന്‍ കിടപ്പിലായ രോഗികള്‍ക്കുമുള്ള ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റ് പൂര്‍ത്തീകരിച്ചതായി നഗരസഭ ചെയര്‍പേഴ്സണ്‍ ഷരീഫ കണ്ണാടിപ്പൊയില്‍ അറിയിച്ചു.
സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ക്ഷേമ പെന്‍ഷനുകള്‍ അടക്കമുള്ള സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണിത്.
കൗണ്‍സിലര്‍മാര്‍, അക്ഷയ ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ ഭവന സന്ദര്‍ശനം നടത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."