പൊന്നാനി-എടപ്പാള്‍ ഇനി അപകടരഹിത പാത
പൊന്നാനി: പൊന്നാനി-എടപ്പാള്‍ ഇനി അപകടരഹിതപാതയാക്കുന്ന പുതുമയാര്‍ന്ന പരിപാടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹന തിരക്കേറിയ പൊന്നാനി-എടപ്പാള്‍ റോഡിനെ അപകടരഹിതപാതയാക്കാനുള്ള തീവ്രയഞ്ജ പരിപാടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തിറങ്ങി.
പാതയില്‍ സുരക്ഷിത യാത്ര സാധ്യമാക്കുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങളാണ് പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നത്. ട്രാന്‍സെക്ട് വാക്ക് എന്ന് പേരിട്ട പദ്ധതിയുടെ ഭാഗമായി പൊന്നാനി കുണ്ടുകടവ് ജങ്ഷന്‍ മുതല്‍ എടപ്പാള്‍ അംശകച്ചേരി വരെയുള്ള ആറു കിലോമീറ്റര്‍ റോഡിലെ തടസങ്ങള്‍ കുറിച്ചെടുക്കുന്ന സര്‍വേയും റോഡരികിലെ സിഗ്നല്‍ ബോര്‍ഡുകള്‍ വൃത്തിയാക്കിയും മരങ്ങളും പോസ്റ്റുകളും വെള്ള പെയിന്റ് അടിച്ച് രാത്രികാലങ്ങളില്‍ കാണാന്‍ പറ്റുന്ന വിധമാക്കിയുമുള്ള മാതൃക പരിപാടിയാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രാവര്‍ത്തികമാക്കിയത് .
ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. ജനപങ്കാളിത്തത്തോടെ ഒരു ബജറ്റും ഇല്ലാത്ത റോഡ് സുരക്ഷ പദ്ധതിയായ ട്രാന്‍സെക്ട് വാക്ക് മാതൃകാപരമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മലപ്പുറം ആര്‍.ടി.ഒ. അനൂപ് വര്‍ക്കി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."