മുണ്ടത്തിക്കോട്-മെഡിക്കല്‍ കോളജ് റോഡ് നിര്‍മാണം ; പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് മന്ത്രി
വടക്കാഞ്ചേരി: മുണ്ടത്തിക്കോട്-മെഡിക്കല്‍ കോളജ് റോഡ് അടിയന്തരമായി ബി.എം.ബി.സി മോഡല്‍ ടാറിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിര്‍മാണം ഏറ്റെടുത്ത കരാരുകാരനെയും കമ്പനിയെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന് നിയമസഭയില്‍ അറിയിച്ചു.
രണ്ടുവര്‍ഷം മുന്‍പ് ടെന്‍ണ്ടര്‍ ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കിയ ഈ റോഡിന് അധിക തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച കരാറുകാരനോട് എസ്റ്റിമേറ്റ് നിരക്കില്‍ ഏറ്റവും അടുത്ത തിയതിയില്‍ റോഡിന്റെ ടാറിങ് പൂര്‍ത്തിയാക്കുവാന്‍ ഉത്തരവ് നല്‍കിയിരുന്നു.
എന്നാല്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതെ വന്നപ്പോള്‍ കരാറുകാരന് കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി നോട്ടിസ് നല്കിയപ്പോള് 25,000 രൂപ പിഴ അടച്ച് നിര്‍മാണത്തിനായി കരാറുടമ്പടിയില്‍ ഏര്‍പ്പെട്ടെങ്കിലും വീണ്ടും വൈകിപ്പിയ്ക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് അനില്‍ അക്കര എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുമ്പോഴാണ് കരാറുകാരനും കമ്പനിക്കുമെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."