HOME
DETAILS
MAL
റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണം: കെ.ടി.പി.എ
backup
March 23 2020 | 04:03 AM
കല്‍പ്പറ്റ: കൊവിഡ്-19 വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിരവധി നിബന്ധനകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജി.എസ്.ടി, ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് കേരള ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കൊറോണ വ്യാപനം പ്രതിരോധിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പൊതുജനങ്ങള്‍ക്കായി പല നിര്‍ദേശങ്ങളും നല്‍കിവരുന്നുണ്ട്. മറ്റു മേഖലകളിലെന്നപോലെ ഇത്തരം നിര്‍ദേശങ്ങളോട് സഹകരിക്കാന്‍ നികുതി രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്കും ഉത്തരവാദിത്വമുണ്ട്. എന്നാല്‍ കച്ചവടക്കാര്‍ക്കും അവരുടെ നികുതിസംബന്ധമായ ജോലികള്‍ നിര്‍വഹിച്ചുവരുന്ന ടാക്‌സ് പ്രൊഫഷണലുകള്‍ക്കും അവരുടെ സ്ഥാപനങ്ങളുമായി വിട്ടുനില്‍ക്കേണ്ടിവരുന്ന സാഹചര്യം ദൈനംദിന ഓഫിസ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. സമയബന്ധിതമായി സമര്‍പ്പിക്കേണ്ട റിട്ടേണുകളും മറ്റും കൃത്യമായി സമര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥ നിലവിലുണ്ട്. അതിനാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ രണ്ടു മാസം സമയം നീട്ടിനല്‍കാനും വൈകി സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ക്ക് ലേറ്റ് ഫീ, പലിശ എന്നിവ ഒഴിവാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. 2018-2019 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഈ മാസം 31 ആണ്. ഇക്കാരണങ്ങളാല്‍ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ട തിയതി കൂടി രണ്ടു മാസക്കാലത്തേക്ക് നീട്ടി നല്‍കണമെന്നും ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും സംസ്ഥാന പ്രസിഡന്റ് കെ. മണിരഥന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."