ജല സംരക്ഷണത്തിനായി ഒറ്റയാള്‍ പോരാട്ടവുമായി അഹമ്മദ് മാസ്റ്റര്‍
മക്കരപ്പറമ്പ്: ജലസാക്ഷരതയിലൂടെ ഒത്തു ചേരല്‍ കൂട്ടായ്മയൊരുക്കി ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് മക്കരപ്പറമ്പ് പെരുംപള്ളി അഹമ്മദ് മാസ്റ്റര്‍. ഓരോ തുള്ളി ജലവും കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ തൊണ്ട നനക്കാന്‍ പോലും ഒരു തുള്ളി വെള്ളം ബാക്കിയുണ്ടാവില്ലെന്ന സന്ദേശമാണ് മഴ വെള്ള സംഭരണ ബോധവല്‍ക്കരണ ക്ലാസുകളിലൂടെ സമൂഹത്തിനു ഇദ്ദേഹം നല്‍കുന്നത്.
കിണറുകളിലേക്ക് വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് മഴ വെള്ളം സംഭരിച്ച് സംരക്ഷിക്കുന്നതിനു വേണ്ട മാര്‍ഗങ്ങളാണ് വിവിധ ഗവേഷണത്തിലൂടെ അദ്ദേഹം കണ്ടെത്തിയിട്ടുള്ളത്. ഓരോ വര്‍ഷത്തെയും മഴയുടെ അളവുകള്‍ പരിശോധിച്ചാണ് കിണര്‍ റീച്ചാര്‍ജിങ് പദ്ധതി സ്വന്തം വീട്ടിലും ബന്ധുവീടുകളിലും വിജയിപ്പിച്ചെടുത്തത്.
കുടിവെള്ളക്ഷാമം എത്ര രൂക്ഷമായ പ്രദേശങ്ങളിലും മൂന്നു വര്‍ഷം കൊണ്ടു ജലക്ഷാമത്തിനു പരിഹാരമാകുമെന്നു മാഷ് തെളിയിച്ചിട്ടുണ്ട്. വടക്കാങ്ങര ഗവ. യു.പി സകൂളില്‍ നിന്നു പ്രധാനാധ്യാപകനായി വിരമിച്ച ശേഷം ഒരു പതിറ്റാണ്ടിലേറെയായി തന്റെ വിശ്രമജീവിതം പ്രകൃതി സംരക്ഷണത്തിനും ജനസേവനത്തിനുമായി നീക്കിവച്ചിരിക്കുയാണ്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മഴവെള്ള സന്ദേശ ക്ലാസുകള്‍ നടത്തി വരികയാണ്.
കാളാവ് മന്‍ബഉല്‍ ഉലൂം മദ്‌റസയില്‍ 'ജലമാണ് ജീവന്‍', 'വെള്ളം ദൈവിക ദൃഷ്ടാന്തം' എന്ന വിഷയത്തില്‍ തല്‍സമയ പ്രദര്‍ശന ക്ലാസെടുത്തു. സ്വന്തം കിണറില്‍ നിന്നു ജലം ആവശ്യക്കാര്‍ക്ക് സൗജന്യമായി ജലം വിതരണം ചെയ്തും സേവനം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."