ജില്ലാ പഞ്ചായത്ത് വിഹിതം വകയിരുത്താതിരുന്നത് എം.എല്‍.എ തുക അനുവദിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന്
മണ്ണാര്‍ക്കാട് :കാഞ്ഞിരം പാങ്ങോട് റോഡില്‍ ഫണ്ട് വയ്ക്കാത്തത് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.ഷംസുദ്ദീന്റെ നിര്‍ദ്ദേശം മൂലമെന്ന് ജില്ലാ പഞ്ചായത്തംഗം സി അച്ചുതന്‍. എം.എല്‍.എ.കെ.വി.വിജയദാസ് ഈ റോഡിനായി ഫണ്ടു വക്കുന്നുണ്ടെന്ന് ഷംസുദ്ദീന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തന്റെ ഫണ്ടായ 20 ലക്ഷം രൂപ കാഞ്ഞിരം അമ്പംകുന്ന് റോഡിലേക്ക് നീക്കിവച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികള്‍ ആവശ്യത്തിന്റെ മുന്‍ഗണന ക്രമത്തിലാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി തുക ചിലവഴിക്കേണ്ടത്. ഇതു പലപ്പോഴും സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വഴിമാറുന്നു. അമ്പംകുന്ന് റോഡിന്റെ ശോചനീയാവസ്ഥ യും, ബീരാന്‍കുന്ന് ഔലിയ മഖാമിലേക്കുള്ള സന്ദര്‍ശകരുടെ ബാഹുല്യവും കണക്കിലെടുത്താണ് ഫണ്ട് വച്ചത്. പാങ്ങോട് റോഡിന് എം എല്‍ എ തുകയനുവദിച്ചില്ലെങ്കില്‍ ജില്ലാ പഞ്ചായത്ത് തന്നെ ഫണ്ടനുവദിക്കും. ഇക്കാര്യത്തില്‍ ചിലര്‍ നടത്തുന്നത് കള്ള കരച്ചിലാണെന്നും അച്ചുതന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."