സുപ്രിം കോടതിയില്‍ കേസ് പരിഗണിക്കുന്നത് ഇനി മുതല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി
ന്യൂഡല്‍ഹി: കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി സുപ്രിം കോടതിയില്‍ ഇനി കേസുകള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കും. അടിയന്തര പ്രധാനമുള്ള കേസുകള്‍ പരിഗണിക്കാനും മറ്റും ഒരു ബെഞ്ച് മാത്രമേ ഇന്ന് മുതല്‍ ലഭ്യമാകൂ. ഈ ആഴ്ചയില്‍ അടിയന്തര പ്രധാന്യമുള്ള കേസുകളില്‍ മാത്രമേ വാദം കേള്ക്കൂയെന്നും സുപ്രിംകോടതി വിജ്ഞാപനം പുറപ്പെടുവിച്ചു. സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ തീരുമാനം അറിയിച്ചത്.
ജുഡീഷ്യല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ബെഞ്ച് മാത്രമേ ലഭ്യമാകൂ. രണ്ടംഗ ജഡ്ജിമാരടങ്ങുന്ന ബെഞ്ച് ബുധനാഴ്ചയാണ് ചേരുക.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢും അടങ്ങുന്ന ബെഞ്ചാണ് വിഡിയോ കോണ്‍ഫറന്‍സിലൂടെ വാദം കേള്‍ക്കുക. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വാദം നടത്താനുള്ള സൗകര്യം ഉണ്ടാകും. അഭിഭാഷകരുടെ സൗകര്യാര്‍ത്ഥം സുപ്രിം കോടതി പരിസരത്ത് ആവശ്യമായ സജീകരണങ്ങളുള്ള മുറികള്‍ ലഭ്യമാക്കും.
ബെഞ്ചിന് മുമ്പാകെ കേസ് ലിസ്റ്റുചെയ്യുന്നതിന് ബന്ധപ്പെട്ട അഭിഭാഷകന് കേസ് അടിയന്തിര പ്രാധാന്യമുള്ളതാണെന്ന് രേഖാമൂലം സൂചിപ്പിക്കണം. കേസ് ലിസ്റ്റ് ചെയ്യണമോ എന്നത് ബെഞ്ചിന്റെ അധ്യക്ഷനായ ജഡ്ജിയുടെ വിവേചനാധികാരത്തില്പെടുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
ഇന്ന് ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ എല്‍.നാഗേശ്വര റാവു, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ ലിസ്റ്റ് ചെയ്ത കേസുകളില്‍ വാദം കേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."