HOME
DETAILS
MAL
ഹെലികോപ്റ്ററില്‍ മരുന്ന് തളിക്കുമെന്ന് വ്യാജ പ്രചരണം നടത്തിയാള്‍ അറസ്റ്റില്‍
backup
March 23 2020 | 12:03 PM
തലശ്ശേരി: വാട്‌സാപ്പ് വഴി കൊവിഡ്- 19 ന്റെ പേരില്‍ വ്യാജ പ്രചരണം നടത്തിയ യുവാവിനെ എടക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് ബീച്ച് റോഡില്‍ അലീനാസില്‍ ഷാനാ ശരീഫിനെ (21) യാണ് അറസ്റ്റ് ചെയ്തത്.
എടക്കാട് ആരോഗ്യവകുപ്പിന്റെ പേരില്‍ കൊവിഡ്- 19 വൈറസിനെ സംബന്ധിച്ച് പ്രതിരോധിക്കുന്നതിനായി ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്‌സിന്‍ എന്ന വിഷം പദാര്‍ഥം തളിക്കുന്നു എന്നാണ് ഇയാള്‍ പ്രചരണം നടത്തിയത്. ഗ്രൂപ്പ് അഡ്മിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."