ഒമാനില്‍ വിദേശ തൊഴിലാളികള്‍ക്ക് പുറത്തിറങ്ങുന്നതിന് നിയന്ത്രണം; കൊവിഡ് ബാധിതര്‍ 66 ആയി
മസ്കറ്റ്: ഒമാനില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര് വിദേശികളാണ്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 66 ആയി. 17 പേര് രോഗം വിമുക്തി നേടി. പുതിയതായി സ്ഥിരീകരിച്ച 11 കേസുകളില്‍ 9 എണ്ണം യാത്രയും സമ്പര്‍ക്കവുമായി ബന്ധപ്പെട്ടാണ്. മറ്റ് രണ്ട് കേസുകളുടെ ഉത്ഭവം എപ്പിഡെമോളജിക്കല്‍ അന്വേഷണത്തിന് വിധേയമാണ്.
അതേസമയം പ്രവാസി ജീവനക്കാര്‍ക്ക് ഓഫിസ് പ്രവൃത്തി സമയം കഴിഞ്ഞ് വീട്ടില്‍ തന്നെ തുടരാനും എല്ലാവിധ സാമൂഹിക ഒത്തുചേരലുകളും ഒഴിവാക്കാനും എല്ലാ സ്വകാര്യമേഖല കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാന്‍പവര്‍ മന്ത്രാലയം നിര്‍ദേശം നല്കി. കൊവിഡ് 19 വ്യാപിക്കുന്നത് തടയാന്‍ സുപ്രീംകമ്മിറ്റി കര്‍ശന നടപടികള്‍ സ്വീകരിച്ച ശേഷമാണ് തീരുമാനം.
വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും പോലും വീട്ടില്‍ തന്നെ തുടരണമെന്നും മന്ത്രാലയം തൊഴിലാളികളോട് ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ ഉത്തരവുകള്‍ ലംഘിക്കുന്ന തൊഴിലാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."