ജി. സുധാകരന്‍ രാജിവയ്ക്കണം: മുല്ലപ്പള്ളി
കണ്ണൂര്‍: സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരില്‍ അമ്പലപ്പുഴ കോടതി കേസെടുക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മന്ത്രി ജി.സുധാകരന്‍ രാജിവയ്ക്കണമെന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ലിംഗ സമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന പാര്‍ട്ടിയാണു സി.പി.എം. നവോത്ഥാന സന്ദേശമുയര്‍ത്തി വനിതാ മതില്‍ കെട്ടിയ പാര്‍ട്ടിയാണ്. നിരുത്തരപരമായി സ്ത്രീകളുടെ മാന്യതയ്‌ക്കെതിരായി പ്രസ്താവന നടത്തിയ മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയെ കേരളീയസമൂഹം വളരെ ഗൗരവത്തോടെയാണു കാണുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളത്തില്‍ വട്ടപൂജ്യമായിരിക്കും എന്നതിന്റെ തെളിവാണ് ഒ. രാജഗോപാലിന്റെ പ്രസ്താവന. യു.ഡി.എഫിന്റെ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങിയിട്ടില്ല. കണ്ണൂരില്‍ കെ. സുധാകരന് എന്തുകൊണ്ടും മത്സരിക്കാന്‍ അര്‍ഹതയുണ്ട്. വിജയസാധ്യത മാത്രമായിരിക്കും പാര്‍ട്ടി പരിശോധിക്കുക. വടകരയില്‍ ആര്‍.എം.പിയുമായി യാതൊരു ചര്‍ച്ചയും നടന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."