HOME
DETAILS
MAL
കൊവിഡും സാമ്പത്തിക വര്‍ഷാവസാനവും, തദ്ദേശ സ്ഥാപനങ്ങള്‍ നട്ടം തിരിയുന്നു
backup
March 24 2020 | 04:03 AM
കൊണ്ടോട്ടി: സാമ്പത്തിക വര്‍ഷാവസാനത്തിലെ പദ്ധതി പ്രവൃത്തികള്‍ക്കും കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമിടെ സര്‍ക്കാറിന്റെ പുതിയ ഉത്തരവുകള്‍ തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നു.
മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവസാന ലാപ്പിലാണ്. ഇതിനിടെ അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ക്ക് അംഗീകാരം നേടലും നികുതി പിരിവും. പിന്നാലെ വോട്ടര്‍പട്ടികയിലെ പേരു ചേര്‍ക്കലും ഹിയറിംങും. കൊവിഡ് വ്യാപനവുമായതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജോലി ഭാരം ഇരട്ടയായി.പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ വാര്‍ഡ് വിഭജനം കൂടി നടത്താന്‍ നിര്‍ദേശിച്ചത് കടുത്ത പ്രഹരമായിരിക്കുകയാണ്.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലെത്തിയതിനാല്‍ നിലവില്‍ പദ്ധതികളുടെ പൂര്‍ത്തീകരണവും ബില്ലുകളുടെ സമര്‍പ്പണവും നടത്തേണ്ടതുണ്ട്. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രവൃത്തികള്‍ താളം തെറ്റി.
വരും വര്‍ഷം സ്പില്‍ ഓവര്‍ പദ്ധതികളുണ്ടാവില്ലെന്ന് നേരത്തെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. ഇതോടെ ഈ വര്‍ഷത്തെ പദ്ധതികള്‍ പാതിവഴിയിലാവുന്ന അവസ്ഥയാണ്. നിലവിലെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ സമയ പരിധി ദീര്‍ഘിപ്പിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യം.
ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കേണ്ട 2020-2021 വാര്‍ഷിക പദ്ധതികളുടെ സമര്‍പ്പണത്തിലും വ്യക്തത കൈവന്നിട്ടില്ല.
നിലവില്‍ നിര്‍ദേശിച്ച ദിവസങ്ങളില്‍ പദ്ധതി സമര്‍പ്പിക്കാന്‍ കൊവിഡ് ബാധ മൂലം കഴിഞ്ഞിട്ടില്ല. നികുതി പിരിവ് ഏപ്രില്‍ 30 വരെ നീട്ടിയതാണ് ഏക ആശ്വാസമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകനാനാണ് സര്‍ക്കറിന്റെ പുതിയ നിര്‍ദേശം. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ മുതല്‍ ജീവനക്കാര്‍ വരെ ഉള്‍ക്കൊളളുന്ന സംഘം വിപുലമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും സഹായങ്ങളും നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഇതിനിടെ വോട്ടര്‍ പട്ടികയിലെ പരിശോധനകളും പൂര്‍ത്തിയാക്കണം. ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനവും അതിരുകളുടെ പുനര്‍നിര്‍ണയവും നടത്താനും പുതിയ നിര്‍ദേശമെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."