മദ്യം നിര്‍ത്തലാക്കിയാല്‍ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാകും
തിരുവനന്തപുരം: കൊവിഡ്- 19ന്റെ പശ്ചാത്തലത്തിലും സംസ്ഥാനത്തു മദ്യവില്‍പനയ്ക്കു കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിവറേജസ് മദ്യവില്‍പനശാലകള്‍ അടച്ചിട്ടാല്‍ വേറെ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അത് ഒട്ടേറെ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ബിവറേജസ് ചില്ലറ വില്‍പനശാലകള്‍ അടയ്ക്കില്ല. ബാറുകളില്‍ പോയിരുന്ന് മദ്യപിക്കുന്ന സംവിധാനം നിര്‍ത്തലാക്കിയിട്ടുണ്ട്. എന്നാല്‍ അവിടെ കൗണ്ടര്‍ വില്‍പന അനുവദിക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെപ്പറ്റി ചോദ്യമുയര്‍ന്നപ്പോള്‍, പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങിന്റെ ട്വീറ്റ് മുഖ്യമന്ത്രി വായിച്ചു. അവിടെ അവശ്യസാധനങ്ങളുടെ പട്ടികയിലാണ് അദ്ദേഹം മദ്യത്തെ ഉള്‍പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."