ഗോപി വധം: സുഹൃത്ത് അറസ്റ്റില്‍
ചങ്ങനാശേരി: ചങ്ങനാശേരി തൃക്കൊടിത്താനം ചക്രാത്തികുന്നില് ചന്ദ്രാലയത്തില്‍ വീട്ടില്‍ ഗോപി (കണിയാന് ഗോപി-65)യെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് അറസ്റ്റില്‍.
വാഴപ്പള്ളി മറ്റം സ്വദേശി മുണ്ടയ്ക്കല്‍ വീട്ടില്‍ തോമസുകുട്ടിയുടെ മകന് സജീവ് തോമസ് (34) ആണ് പൊലിസ് പിടിയിലായത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. 2011ല്‍ അമ്മയെ തലയ്ക്കടിച്ചുകൊന്ന കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ് സജീവ്.
ചങ്ങനാശേരി പൊലിസ് സ്റ്റേഷന് സമീപം കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന ഗോപിയെ തലയിലേക്ക് ഹോളോബ്രിക്സ് കട്ടയിട്ടു കൊന്നുവെന്നാണ് കേസ്.
ഗോപിയും സജീവും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.
തന്നെ മര്‍ദിച്ചതിന്റെ പ്രതികാരമായാണ് ഗോപിയെ കൊന്നതെന്ന് സജീവ് പൊലിസിനോട് പറഞ്ഞു. ഉറങ്ങിക്കിടന്ന ഗോപിയെ വെള്ളിയാഴ്ച രാത്രി 11.45 ന് അടുത്തുള്ള കെട്ടിടത്തില്‍ നിന്ന് ഹോളോബ്രിക്സ് എടുത്തുകൊണ്ട് വന്ന് രണ്ടുതവണ തലയില്‍ ഇട്ടാണ് കൊലപ്പെടുത്തിയെന്ന് പ്രതി പറഞ്ഞതായി ചങ്ങനാശേരി ഡി.വൈ.എസ്.പി ആര്.ശ്രീകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."