ഫാം ടൂറിസം കാത്ത് മുക്കംവാലേല്‍ - മൂര്‍ത്തിട്ട മുക്കാത്തേരി ബണ്ടുകള്‍
മാന്നാര്‍ : ചെന്നിത്തല - മാന്നാര്‍ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലുടെ കടന്നുപോകുന്ന മുക്കംവാലേല്‍ - മൂര്‍ത്തിട്ട മുക്കാത്തേരി ബണ്ടുകള്‍ തമ്മില്‍ യോജിപ്പിച്ച് മണിട്ട് ഉയര്‍ത്തി ബലപ്പെടുത്തിയാല്‍ ഫാം ടുറിസത്തിനും പാടശേഖരങ്ങളില്‍ രണ്ട് കൃഷി ചെയ്യുന്നതിനും രണ്ടു പഞ്ചായത്തുകളുടെ വികസനത്തിനുള്ള സാദ്ധ്യതയും ഏറും.
അപ്പര്‍കുട്ടനാടന്‍ മേഖലയായ മാന്നാര്‍ പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയിലെ പാടശേഖരങ്ങളിലെ നെല്‍കൃഷി വികസനത്തിനായാണ് മൂര്‍ത്തിട്ട മുക്കാത്തേരി ബണ്ട് നിര്‍മാണത്തിന് തുടക്കം കുറിച്ചത് 'ഏകദേശം നാലര കിലോമീറ്റര്‍ നിളമുള്ള ബണ്ട് മൂത്തിട്ടയില്‍ നിന്നും ആരംഭിച്ച് മുക്കാത്തേരിയില്‍ ഇലമ്പനം തോടിന് സമീപം വെച്ച് അവസാനിപ്പിക്കുകയായിരുന്നു. ബണ്ടിന്റ നിര്‍മാണം തുടങ്ങിയതോടെ ഏറെ പ്രതിക്ഷയോടെ കാത്തിരുന്ന കര്‍ഷര്‍ക്ക് നിരാശയായിരുന്നു ഫലം. നിര്‍മാണം തുടങ്ങി വര്‍ഷങ്ങള്‍ പലതും .സമരങ്ങള്‍ പലതും കഴിഞ്ഞെങ്കിലും നിര്‍മാണം ഇപ്പോഴും പാതിവഴിയിലാണ്.ബണ്ട് മണ്ണിട്ട് ഉയര്‍ത്തി കരിങ്കല്ല് കെട്ടി ബലപ്പെടുത്തി ട്ടാറിംഗ് നടത്തിയാല്‍
മാന്നാര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ രണ്ട് ക്യഷി ചെയ്യുവാനും കഴിയും. മാന്നാര്‍ ചെന്നിത്തല പഞ്ചായത്തിലെ പാടശേഖരങ്ങളെ വേര്‍തിരിച്ചു കൊണ്ടുള്ള പ്രധാനപ്പെട്ട ഒന്നാണ് മുക്കം വാലേല്‍ ബണ്ട്.
മുക്കത്തുനിന്നം ആരംഭിച്ച് വള്ളക്കാലിക്ക് തെക്ക് വാലേല്‍നേത്ര വേലി ഭാഗത്ത് അവസാനിക്കുന്ന ബണ്ടിന് ഏകദേശം എട്ടുകിലോമീറ്റര്‍ നീളമാണ് ഉള്ളത്.വിശാലയമായ പാടശേഖരത്തിലൂടെ നിലവിലുള്ള രണ്ട് ബണ്ടുകള്‍ക്ക് ഇടയിലുള്ള വാലേല്‍ ഭാഗം മുതല്‍ മുക്കാത്തേരിഭാഗം വരെയുള്ള രണ്ടര കിലൊമിറ്റര്‍ ദൂരത്തില്‍ പുതിയ ബണ്ട് നിര്‍മ്മിച്ചാല്‍ രണ്ട് ബണ്ട് കളേയും കൂട്ടിയോജിപ്പിക്കുവാന്‍ കഴിയും.
മൂര്‍ത്തിട്ടയില്‍ നിന്നും ആരംഭിച്ച് മുക്കത്ത് അവസാനിക്കുന്ന ബണ്ടുകളേ തമ്മില്‍ യോജിപ്പിച്ചാല്‍ 15 കിലോമീറ്റര്‍ ദൂരമുള്ള ഒറ്റ ബണ്ടായി തിരും. ഏകദേശം4000 ഏക്കര്‍ വരുന്ന പാടശേഖരത്തിന്റെ മധ്യേയുള്ള ബണ്ട് റോഡിലൂടെയുള്ള യാത്ര ടൂറിസ്റ്റുകള്‍ക്ക് പുത്തന്‍ അനുഭവമായി മാറും.ഈ റോഡ് മണ്ണിട്ട് ഉയര്‍ത്തി രണ്ട് വാഹനങ്ങള്‍ക്ക് കടന്നു പോകുവാന്‍ കഴിയുന്ന തരത്തില്‍ വീതി കൂട്ടിട്ടാര്‍ ചെയ്താല്‍ നെല്‍കൃഷിക്കും ഫാം ടൂറിസത്തിനും ഏറെ സഹായകരമായിരിക്കും. നിലവില്‍ ഫാം ടൂറിസത്തിന് ആശ്രയിക്കുന്നത് കുട്ടനാടിനെയാണ്.
പമ്പ-അച്ചന്‍കോവിലാറുകളേ തമ്മില്‍ ബന്ധിപ്പിക്കുന്ന പുത്തനാറു വഴി ജലഗതാഗതം ആരംഭിക്കുകയും ചെയ്താല്‍ വിശാലമായ പാടശേഖരമേഖല ഏറ്റവും വലിയ ടൂറിസം മേഖലയായി മാറും.
ഇതോടെ കുട്ടനാടന്‍ മേഖലയില്‍ മാത്രമായിരുന്ന ടൂറിസം അപ്പര്‍കുട്ടനാട്ടന്‍ മേഖലയിലേക്കും വന്നു ചേരും. ഇതു വഴി പഞ്ചായത്തുകളിലെ വരുമാനം കൂടുകയും ചെന്നിത്തല മാന്നാര്‍ പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ രണ്ടു കൃഷി ചെയ്യവാനും കഴിയും. രണ്ടു പഞ്ചായത്തുകളും സംയുക്തമായി ചേര്‍ന്ന് ഇതിനാവശ്യമായ പദ്ധതിക്ക് രുപം നല്‍കിയാല്‍ മാന്നാര്‍ - ചെന്നിത്തല പഞ്ചായത്തുകളിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും ടൂറിസം മേഖല വഴി പഞ്ചായത്തില്‍ വികസനത്തന്റ പുതിയ പാതതെളിയിക്കുവാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."