അമ്പലപ്പുഴ-തിരുവല്ല റോഡിന്റെ നിര്‍മാണോദ്ഘാടനം
ആലപ്പുഴ: ഇടതുപക്ഷ സര്‍ക്കാരിന്റെ കിഫ്ബി ഉപയോഗിച്ച് നടപ്പിലാക്കുന്ന ആദ്യത്തെ പ്രവര്‍ത്തിയായ അമ്പലപ്പുഴ-തിരുവല്ല റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം നാളെ വൈകിട്ട് 5 മണിക്ക് എടത്വ ജങ്ഷനില്‍ മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും.
69.5 കോടി രൂപ മുടക്കി 22.56 കി.മീ നീളത്തിലാണ് റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. ആധുനിക രീതിയിലുള്ള സാങ്കേതിക വിദ്യയുപയോഗിച്ചാണ് റോഡ് നിര്‍മിക്കുന്നത്. കയര്‍, ഭൂവസ്ത്രം, റബര്‍, പ്ലാസ്റ്റിക്ക് തുടങ്ങിയ ന്യൂതന മാര്‍ഗങ്ങളും ഈ നിര്‍മാണ പ്രവര്‍ത്തിയില്‍ ഉപയോഗിക്കും.
റോഡിന്റെ ഇരുവശങ്ങളിലും ഓടയോടൊപ്പം ഡെറ്റും നടപ്പാതകളുമടക്കം ചേര്‍ന്ന രീതിയിലാണ് പുതിയ റോഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി പൈപ്പിടുന്നതിന് വേണ്ടി റോഡ് വെട്ടിപൊളിച്ചിരുന്നതിനാല്‍ സഞ്ചാരയോഗ്യമല്ലാത്ത സാഹചര്യമായിരുന്നു.
മഴക്കലാത്തും വേനല്‍കാലത്തും യാത്രചെയ്യുവാന്‍ ബുദ്ധിമുട്ടായിരുന്ന ഈ റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുന്‍ കൈയ്യെടുത്താണ്പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
അമ്പലപ്പുഴ, കുട്ടനാട്, തിരുവല്ല എന്നി മണ്ഡലങ്ങളില്‍ കൂടി കടന്ന് പോകുന്ന ഈ പാതയുടെ പണി പൂര്‍ത്തിയാകുന്നതോടുകൂടി ശബരിമല തീര്‍ത്ഥാടകര്‍ക്കും എടത്വ പള്ളി തീര്‍ഥാടകര്‍ക്കും നാഷണല്‍ ഹൈവേയില്‍ നിന്നും എം.സി റോഡിലേക്കുള്ള പ്രധാനപ്പെട്ട ഒരു സമാന്തര സംസ്ഥാന പാതകൂടിയാകും.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റിയാണ് പ്രവര്‍ത്തി ഏറ്റെടുത്ത് നടത്തുന്നത്. തോമസ് ചാണ്ടി എം.എല്‍.എ അധ്യക്ഷതവഹിക്കും.
മന്ത്രി മാത്യു ടി. തോമസ് മുഖ്യാത്ഥിഥിയുമായിരിക്കും. എം.പിമാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, യു പ്രതിഭാഹരി എം.എല്‍.എ തുടങ്ങിയവര്‍ സംസാരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."