HOME
DETAILS

മറുപടി പ്രസംഗം മിനി ബജറ്റാക്കി; ഇടുക്കിക്ക് 5000 കോടിയുടെ പാക്കേജ്

  
backup
February 06 2019 | 20:02 PM

mini-budget

 


തിരുവനന്തപുരം: ബജറ്റ് ചര്‍ച്ചക്കുള്ള മറുപടി പ്രസംഗം മിനി ബജറ്റാക്കി ധനമന്ത്രി ടി.എം തോമസ് ഐസക്. ഇടുക്കി ജില്ലക്കായി മൂന്നു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ട 5000 കോടി രൂപയുടെ മേഖലാ വികസന പാക്കേജ് പ്രഖ്യാപിച്ചു.


സംസ്ഥാന ആവിഷ്‌കൃത പദ്ധതികള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, തദ്ദേശ ഭരണ പദ്ധതികള്‍, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, കിഫ്ബി എന്നീ സ്രോതസുകളില്‍നിന്നുള്ള സ്‌കീമുകള്‍ സംയോജിപ്പിച്ചായിരിക്കും പാക്കേജിന് രൂപം നല്‍കുകയെന്ന് ധനമന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം മൊത്തം 1500 കോടി രൂപയായിരിക്കും പാക്കേജിന്റെ അടങ്കല്‍. സംസ്ഥാന പ്ലാനില്‍ നിന്നും 550 കോടി, കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍നിന്നും 100 കോടി, തദ്ദേശ ഭരണസ്ഥാപനങ്ങളില്‍നിന്നും 350 കോടി, കിഫ്ബിയില്‍ നിന്നും 250 കോടി, റീ ബില്‍ഡ് കേരളയില്‍ നിന്ന് 250 കോടി തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നാകും പണം കണ്ടെത്തുക.


ഇടുക്കിയില്‍ പ്രളയവും ഉരുള്‍പൊട്ടല്‍ മൂലവും വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക തുക അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. മൂന്നാറിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിന്റെ രണ്ടാം ഘട്ടം, ഇടുക്കി ഡാമിനോട് അനുബന്ധിച്ച് ടൂറിസം വകുപ്പിന്റെ കൈവശമുള്ള ടൂറിസം കേന്ദ്രം, ഹൈഡല്‍ ടൂറിസം എന്നിവയാണ് പാക്കേജിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ആദിവാസിക്ഷേമത്തിന് പ്രത്യേക പരിഗണന നല്‍കും. പരിസ്ഥിതി പരിഗണിച്ചുകൊണ്ടും ജനജീവിതത്തെയും കൃഷിയെയും ഏകോപിപ്പിച്ചുകൊണ്ടുമുള്ള ഒരു സമീപനമായിരിക്കും ഇടുക്കി പാക്കേജിന്റെ ഭാഗമായ പദ്ധതി നടത്തിപ്പില്‍ സ്വീകരിക്കുകയെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റില്‍ ഇടുക്കിയെ അവഗണിച്ചെന്ന് വ്യാപക പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്നാണ് മറുപടി പ്രസംഗത്തില്‍ ധനമന്ത്രി വമ്പന്‍ പ്രഖ്യാപനം നടത്തിയത്.


പാക്കേജിലെ മറ്റു പ്രധാന പ്രവര്‍ത്തനങ്ങള്‍ 

തേയില ബ്രാന്‍ഡ് ചെയ്യുന്നതിന് നടപടി

 സ്‌പൈസസ് പാര്‍ക്ക് വിപുലീകരിക്കും

 ക്ഷീരസാഗരം മാതൃകയില്‍ കന്നുകാലി വളര്‍ത്താന്‍ സമഗ്ര പദ്ധതി

 ബ്രഹ്മഗിരി മാതൃകയില്‍ ഇറച്ചി സംസ്‌കരണ യൂനിറ്റ്

 എല്ലാ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ്

 പഞ്ചായത്തുകളില്‍ ജൈവ വളനിര്‍മാണ യൂനിറ്റുകള്‍

 ടൂറിസം ക്ലസ്റ്ററുകളും സര്‍ക്യൂട്ടുകളും ആവിഷ്‌കരിക്കും

 അടഞ്ഞുകിടക്കുന്ന തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ജീവനോപാധികള്‍ നല്‍കും

 ഇടുക്കി മെഡിക്കല്‍ കോളജിന്റെ അടുത്തഘട്ടം പൂര്‍ത്തീകരിക്കും

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago