രേഖകളില്ലാതെ അന്യ സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കരുത്
പള്ളിക്കല്‍: മതിയായ രേഖകളില്ലാത്ത അന്യസംസ്ഥാന തൊഴിലാളികള്‍ക്കു വീടുകളും ക്വാര്‍ട്ടേഴ്‌സുകളും വാടകക്കു നല്‍കരുതെന്ന ആവശ്യം ശക്തമാകുന്നു. യാതൊരുനിയന്ത്രണവുമില്ലാതെയാണു പലയിടങ്ങളിലും ഇത്തരക്കാരെ താമസിപ്പിക്കുന്നത്. ഓരോ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലും വാടകക്ക് താമസിക്കുന്ന മറുനാട്ടുകാരുടെ പേരു വിവരങ്ങള്‍ വാടക കെട്ടിടത്തിന്റെ ഉടമകള്‍ ശേഖരിച്ചു പൊലീസ് സ്റ്റഷനില്‍ നല്‍കണമെന്നു നേരത്തെ ഉണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ കെട്ടിട ഉടമകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പ്രാവര്‍ത്തികമായില്ല.
അന്യ സംസ്ഥാന തൊഴിലാളികളുടെ ഭാഗത്തു നിന്നും നിരന്തരം ചെറുതും വലുതുമായ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ഫോട്ടോയടക്കമുള്ള വ്യക്തമായ രേഖകള്‍ വാങ്ങിയ ശേഷം മാത്രമേ ഇത്തരക്കാരെ താമസിപ്പിക്കാവൂ എന്നാണു വിവിധ സംഘടനകളും നാട്ടുകാരും ആവശ്യപ്പെടുന്നത്. പല ക്വാര്‍ട്ടേഴ്‌സുകളിലും റൂമുകളില്‍ ഉള്‍കൊള്ളാവുന്നതിലധികം പേരാണു താമസിക്കുന്നത്. ഇവരില്‍ പലരുടെയും വൃത്തിഹീനമായ ജീവിതരീതിമൂലം പരിസരം മലിനമാവുകയും പരിസരവാസികള്‍ ഇതുമൂലം ഏറെ ദുരിതമനുഭവിക്കുകയും ചെയ്യുന്നുണ്ട്. നാട്ടില്‍ നിന്നു തുടച്ചുനീക്കപ്പെട്ട പല പകര്‍ച്ച വ്യാധികളും വീണ്ടും കേരളത്തില്‍ എത്തിയതിനു പിന്നില്‍ അന്യസംസ്ഥാനക്കാരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."