HOME
DETAILS
MAL
വര്‍ണക്കാഴ്ചയൊരുക്കി പള്ളുരുത്തിയില്‍ കാവടിഘോഷയാത്ര
backup
March 09 2017 | 20:03 PM
പള്ളുരുത്തി: ശ്രീ ഭവാനീശ്വര ക്ഷേത്രത്തിലെ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കാവടി ഘോഷയാത്ര പള്ളുരുത്തിയുടെ രാജവീഥികളെ പുളകമണിയിച്ചു. ദൃശ്യ മനോഹരമായ കാവടി ഘോഷയാത്ര തെക്കും ഭാഗം വടക്കും ഭാഗം എന്നിങ്ങനെ രണ്ടിടങ്ങളില്‍ നിന്നാണ് ആരംഭിച്ചത്. പീലക്കാവടി, ബൊമ്മക്കാവടി, കൊട്ടക്കാവടി, പൂക്കാവടി തുടങ്ങിയ കാവടികളും വിവിധ കലാരൂപങ്ങളും ഘോഷയാത്രയില്‍ അണി നിരന്നു. പള്ളുരുത്തിയിലെ റോഡുകളുടെ ഇരുവശവും നൂറ് കണക്കിനാളുകളാണ് ഘോഷയാത്ര കാണുവാന്‍ അണിനിരന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."