അനധികൃതമായി മീന്പിടിച്ചവരെ പിടികൂടി
കഠിനംകുളം: പരിധി ലംഘിച്ച് ബോട്ടുകളില്‍ മീന്പിടിക്കാനെത്തിയവരെ തുമ്പയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വളഞ്ഞിട്ട് പിടികൂടി പൊലിസിനെ ഏല്‍പ്പിച്ചു.
വര്‍ക്കല, ഇടവ സ്ഥലങ്ങളിലുള്ള മത്സ്യത്തൊഴിലാളികളാണ് പത്തോളം ബോട്ടുകളില്‍ റിങ് വലകളുമായി ഇന്നലെ രാവിലെ തുമ്പ, സൗത്ത് തുമ്പ എന്നിവിടങ്ങളിടങ്ങളില് പരിധി ലംഘിച്ച് മത്സ്യബന്ധനത്തിന് എത്തിയത്.
ഇതില്‍ വര്‍ക്കല സ്വദേശി ഷാഹുല്‍ ഹമീദിന്റെ ഉടമസ്ഥതയിലുള്ളവര്‍ ഉള്‍പ്പടെ 37 പേരാണ് രണ്ടിടത്ത് നിന്നായി പിടിയിലായത്.
പിടിയിലായ 11 പേരെ കഴക്കൂട്ടം പൊലിസിലും രണ്ടുപേരെ തുമ്പ പൊലിസിനും കൈമാറി. ബാക്കിയുള്ളവരെയും ബോട്ടുകളെയും വിഴിഞ്ഞം കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു.
കോസ്റ്റ്ഗാര്‍ഡ് സ്ഥലത്ത് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് തീരത്ത് സംഘര്‍ഷാവസ്ഥ നില നിന്നിരുന്നു.
റിങ് വലകളുമായി എത്തുന്ന ബോട്ടുകാര് പരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നതിനാല്‍ പരമ്പരാഗത തൊഴിലാളികളുടെ ചെറുവലകള്ക്ക് നാശനഷ്ടമുണ്ടാകുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."