HOME
DETAILS
MAL
ടി.ടി.ഐ മാറ്റി സ്ഥാപിക്കാന്‍ ഉത്തരവ്
backup
April 30 2018 | 04:04 AM
കൊല്ലം: കര്‍ബല ഭൂമിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐ.എച്ച്.എം ടി.ടി.ഐ മാറ്റി സ്ഥാപിക്കാന്‍ ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിട്ടു.
കൊല്ലം താലൂക്കിലെ 59 ജമാഅത്തുകളുടെ പൊതുസ്വത്തായ കര്‍ബല മൈതാനം സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടന്ന കേസുകളെ തുടര്‍ന്നാണ് വിധിയുണ്ടായിരിക്കുന്നതെന്ന് കര്‍ബലാ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. എ. ഷാനവാസ്ഖാനും, സെക്രട്ടറി ആസാദ് റഹിമും അറിയിച്ചു.1963ല്‍ അനുവദിച്ച ഇമാംഹുസൈന്‍ മെമ്മോറിയല്‍ ബേസിക് ട്രെയിനിങ് സ്കൂള്‍ കര്‍ബലയില്‍ നടന്നുവരുകയായിരുന്നു. എ. യൂനുസ്കുഞ്ഞായിരുന്നു മാനേജര്‍. ഇരുകക്ഷികളുടെയും കൈവശ രേഖകള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."