നഗരസഭയുടെ അനാസ്ഥ: പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ഒരു കോടി എം.എല്‍.എ പിന്‍വലിച്ചു
കാക്കനാട്: നഗരസഭയുടെ അനാസ്ഥ മൂലം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ഒരു കോടി രൂപ എം.എല്‍.എ പിന്‍വലിച്ചു. കാക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണം സമയബന്ധിതമായി നടത്താത്തില്‍ പ്രതിഷേധിച്ച് പി.ടി തോമസ് എം.എല്‍.എയാണ് അനുവദിച്ച തുക പിന്‍വലിച്ചത്.
2005ലാണ് എം.എല്‍.എ ഫണ്ട് അനുവദിച്ച് ഉത്തരവായത്. എന്നാല്‍ നഗരസഭ നടത്തിയിരുന്ന താഴത്തെ നിലയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ 2016 വരെ എം.എല്‍.എ ഫണ്ട് വിനിയോഗിക്കാന്‍ പൊതുമരാമത്തിന് കഴിഞ്ഞില്ല. 2016ല്‍ താഴത്തെ നിലയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഉടന്‍ ഒന്നാം നില നിര്‍മിക്കാന്‍ അനുമതി ചോദിച്ചുവെങ്കിലും നഗരസഭ അനാവശ്യ തടസവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നുവെന്ന് എം.എല്‍.എ ആരോപിച്ചു. അനുവദിച്ച ഒരുകോടിയുടെ എം.എല്‍.എ ഫണ്ട് കൈമാറണമെന്നായിരുന്നു നഗരസഭയുടെ ആവശ്യം.
എന്നാല്‍ ഈ ആവശ്യം എം.എല്‍.എ അംഗീകരിച്ചില്ല. മാര്‍ച്ച് 31ന് തുക ലാപ്‌സാവാതിരിക്കാന്‍ ഏതെങ്കിലും ഗവ.സ്‌കൂളിന് വേണ്ടി ഫണ്ട് ചെലവഴിക്കാനാണ് എം.എല്‍.എല്‍യുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."