HOME
DETAILS

ഐ.എ.എസിന് തയാറാകാം; ഈ ആപ്പിലൂടെ

  
backup
March 26, 2020 | 5:01 AM

%e0%b4%90-%e0%b4%8e-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%af%e0%b4%be%e0%b4%b1%e0%b4%be%e0%b4%95%e0%b4%be%e0%b4%82-%e0%b4%88-%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf

 


ഇന്ത്യയില്‍ മറ്റൊരാള്‍ക്കും എത്തിപ്പെടാനാവാത്ത ഒരുപാട് മേഖലകളിലേക്കുള്ള പാസ്‌വേഡാണ് ആ മൂന്നക്ഷരം. ആ മൂന്നക്ഷരം പേരിന്റെ കൂടെയുണ്ടാവുന്നത് ഒരേസമയം അഭിമാനവും അവസരവുമാണ്. അധികാരം ആര്‍ജിക്കാനും സമൂഹത്തെ സേവിക്കാനും സിവില്‍ സര്‍വിസിനോളം സാധിക്കുന്ന മേഖലകള്‍ അപൂര്‍വമാണ്. ഇന്ത്യയിലെ ഏറ്റവും പ്രയാസകരമായ പരീക്ഷയാണ് സിവില്‍ സര്‍വിസിന്റേത്, ഒരു വിദ്യാര്‍ഥിക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ വെല്ലുവിളിയുമാണ്.മനുഷ്യവിഭവ സൂചികയില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ കേരളം ഒരുപാട് മുന്നിലാണെങ്കിലും സമീപകാലം വരെ സിവില്‍സര്‍വിസിന്റെ രാജസിംഹാസനം കീഴടക്കുന്നതില്‍ മലയാളികള്‍ പിറകിലായിരുന്നു. സാവധാനമാണെങ്കിലും ആ പ്രവണത മാറിവരികയാണ്. മിടുക്കരായ മലയാളി വിദ്യാര്‍ഥികള്‍ സിവില്‍ സര്‍വിസിന്റെ വെല്ലുവിളി നിറഞ്ഞ പാത തെരഞ്ഞെടുക്കാന്‍ ഇപ്പോള്‍ ധൈര്യസമേതം മുന്നോട്ടുവരുന്നുണ്ട്.


സിവില്‍ സര്‍വിസ് പരീക്ഷ പാസാവുകയെന്നത് കഠിനാധ്വാനത്തിന്റെ വഴിയാണ്. സാധാരണഗതിയില്‍ പത്താം ക്ലാസോ പ്ലസ് ടുവോ കഴിയുമ്പോള്‍ തന്നെ ഒരുക്കം തുടങ്ങേണ്ട പരീക്ഷയാണ് അത്.
വൈകി എത്തുന്നവര്‍ക്ക് ഇരട്ടി അധ്വാനം വേണ്ടിവന്നേക്കാം.
പരിശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വിസിന്റെ എല്ലാ വിഷയങ്ങളും ഉള്‍കൊള്ളുന്ന ഓഡിയോ, വീഡിയോ ഉള്‍പ്പെടുത്തി ഒരു കുടക്കീഴില്‍ തടസ്സങ്ങളൊന്നുമില്ലാതെ ഫ്രീയായി ഉപയോഗിക്കുവാനുള്ള ഒരു ആപ്പാണ് ലേര്‍ണിംഗ് റെഡിയസ്. ഡല്‍ഹി ആസ്ഥാനമായി വികസിപ്പിച്ചെടുത്ത ആപ്പായതിനാല്‍ ലേര്‍ണിംഗ് റെഡിയസ് വളരെ നേരത്തെ സിവില്‍ സര്‍വിസിനൊരുങ്ങുന്നതിനായി വിദ്യാര്‍ഥികളെ സഹായിക്കുന്നു.

സമഗ്രം, കാലികം

പുതു തലമുറയിലെ വിദ്യാര്‍ഥികള്‍ അല്‍പം പിന്നോട്ടുപോവുന്ന മേഖലയാണ് പൊതുവിജ്ഞാനം. ഇന്ത്യയിലെ ദൈനംദിന സംഭവ വികാസങ്ങളുമായും പദ്ധതികളുമായും ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങള്‍ സിവില്‍ സര്‍വിസിന്റെ പ്രിലിമിനറി പരീക്ഷയിലും മെയിന്‍സ് പരീക്ഷയിലും വിഷയമാവും.
വളരെ നേരത്തെ സിവില്‍ സര്‍വിസ് പരീക്ഷയ്ക്കായി ഒരുങ്ങേണ്ടതും അതിനായി ഉചിതമായ മാര്‍ഗം തെരഞ്ഞെടുക്കേണ്ടതും പരീക്ഷ എഴുതുന്നതു പോലെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്.
വീട്ടിലിരുന്നു കൊണ്ടു തന്നെ, മുതല്‍ മുടക്കില്ലാതെ സിവില്‍ സര്‍വിസ് പരീക്ഷക്ക് തയാറെടുക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന മൊബൈല്‍ ആപ്പാണ് 'ലേണിംഗ് റേഡിയസ്'. പ്രശസ്ത ഐ.എ.എസ് ട്രെയിനറും വിദ്യാഭ്യാസ വിചക്ഷണനുമായ കെ.പി ആഷിഫിന്റെ നേതൃത്വത്തിലുള്ള അക്കാദമിക സംഘം തയാറാക്കിയതാണ് ഈ ആപ്പ്.

വിശ്വസ്തനായ കൂട്ടാളി


വിദ്യാര്‍ഥികള്‍ക്ക് യു.പി.എസ്.സി പരീക്ഷക്കൊരുങ്ങാന്‍ വിശ്വസ്തനായ കൂട്ടാളിയായിരിക്കും 'ലേണിംഗ് റേഡിയസ്. സിവില്‍ സര്‍വിസ് പഠനത്തിന് അനിവാര്യമായ ഈൃൃലി േഅളളമശൃ െവും, മാതൃക ചോദ്യപേപ്പറുകള്‍ എന്നും തുടങ്ങി ഐ.എ.എസ് പരീക്ഷയുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളിലൂടെയും സഞ്ചരിക്കാന്‍ ഈ ആപ് മത്സരാര്‍ഥികളെ സഹായിക്കും.
ഐ.എ.എസും ഐ.പി.എസും ഐ.എഫ്.എസും മുതല്‍ സിവില്‍ സര്‍വിസിന്റെ എല്ലാ മേഖലകളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ഇതില്‍ ലഭ്യമാണ്. ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത സ്വന്തം പരിജ്ഞാനം പരീക്ഷിക്കാന്‍ അവസരമുണ്ട് എന്നതാണ്. എല്ലാ വിഷയങ്ങളിലെയും ചോദ്യപേപ്പറുകള്‍ ഈ ആപ്പിലുണ്ട്.


അവ സ്വയം എഴുതിനോക്കാനും അതിന്റെ സ്‌കോര്‍ അറിയാനും മാത്രമല്ല സാധിക്കുക, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ആപ് ഉപയോഗിക്കുന്നവരില്‍ തങ്ങളുടെ റാങ്ക് എത്രയാണെന്ന് അറിയാനും സംവിധാനമുണ്ട്.
ആന്‍ഷ്യന്റ് ആന്‍ഡ് മിഡീവല്‍ ഹിസ്റ്ററി, മോഡേണ്‍ ഹിസ്റ്ററി, പോളിറ്റി, ജ്യോഗ്രഫി, ഇക്കോണമി, ജനറല്‍ സയന്‍സ്, എന്‍വയണ്‍മെന്റ് ആന്‍ഡ് എക്കോളജി തുടങ്ങി എല്ലാ വിഷയങ്ങളിലും നിരവധി ചോദ്യ പേപ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ആവശ്യമായ പൊതുവിജ്ഞാനം അതിന്റെ ആഴത്തിലും പരപ്പിലും മനസിലാക്കാന്‍ ഈ ആപ്പ് വിദ്യാര്‍ഥികളെ സഹായിക്കും. വിവിധങ്ങളായ തലക്കെട്ടുകളില്‍ ഓരോ ആഴ്ചയും പൊതുവിജ്ഞാനം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുമെന്നതാണ് ഏറ്റവും പ്രധാനം.


നാഷനല്‍, ഇന്റര്‍നാഷനല്‍, ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ്, എന്‍വയണ്‍മെന്റ് ആന്റ് ഇക്കോളജി, സയന്‍സ് ആന്റ് ടെക്‌നോളജി തുടങ്ങി അഞ്ചു വിഷയങ്ങളില്‍ ഇന്ത്യയിലും ലോകത്തും നടക്കുന്ന സംഭവങ്ങളൊക്കെ ഒരു കുമ്പിളിലെന്ന പോലെ ആറ്റിക്കുറുക്കിയെടുത്തിട്ടുണ്ട്.
സാധാരണഗതിയില്‍ ഈ വിവരങ്ങള്‍ ആര്‍ജിക്കാന്‍ വിപുലമായ വായനയും ദീര്‍ഘമായ സമയവും വേണം. വിവരവിസ്‌ഫോടനത്തിന്റെ മഹാസാഗരത്തില്‍ നിന്ന് നമുക്ക് ആവശ്യമായ സ്രോതസ്സുകള്‍ തപ്പിയെടുക്കാന്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കും.
ഒരു വര്‍ഷത്തെ കറണ്ട് അഫയേഴ്‌സ് ഇതില്‍ ലഭ്യമാണ്. പുതിയ വിഷയങ്ങളും പദ്ധതികളുമൊക്കെ ഉരുത്തിരിയുന്ന മുറക്ക് വ്യത്യസ്തങ്ങളായ തലക്കെട്ടുകള്‍ക്കു കീഴെ ഓരോ ആഴ്ചയും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് പരീക്ഷയെഴുതാന്‍ തയാറെടുക്കുന്നവര്‍ക്ക് വ്യക്തമായ ധാരണയുണ്ടാവാന്‍ സഹായിക്കും.

പരീക്ഷ എഴുതാം, തെറ്റുതിരുത്താം

പുതിയ ചോദ്യപേപ്പറുകള്‍ ഓരോ ആഴ്ചയും അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നതിനാല്‍ മത്സരാര്‍ഥിക്ക് പഠിച്ചു കൊണ്ടിരിക്കുന്നതിനോടൊപ്പം സ്വയം പരീക്ഷയെഴുതി പരിശീലനം നടത്താം. ഓരോ പരീക്ഷ കഴിയുമ്പോഴും പൈ ചാര്‍ട്ടിലൂടെ മത്സരാര്‍ഥിയുടെ നിലവാരം രേഖപ്പെടുത്തുന്നതിനാല്‍ മാതാപിതാക്കള്‍ക്ക് കുട്ടിയുടെ പഠന പുരോഗതി വ്യക്തമായി മനസിലാക്കാം.


കുട്ടികള്‍ മൊബൈല്‍ ഗെയിമുകള്‍ക്ക് അഡിക്ടുകളായി മാറുന്ന സ്വഭാവത്തില്‍ നിന്ന് സാങ്കേതിക വിദ്യയെ ഗുണകരമായ രീതിയില്‍ ഉപയോഗപ്പെടുത്താനും പൊതുവിജ്ഞാനത്തോട് വിദ്യാര്‍ഥികളില്‍ താല്‍പര്യം വളര്‍ത്താനും ലേര്‍ണിംഗ് റെഡിയസ് ആപ് മാതാപിതാക്കളെ സഹായിക്കും.


സിവില്‍ സര്‍വിസ് പരീക്ഷയിലെ ഓരോ വിഷയങ്ങളെയും എങ്ങിനെ ഉള്‍ക്കൊണ്ട് പഠനത്തെ ക്രമീകരിക്കേണ്ടത് എന്ന് മനസിലാക്കി തരുന്ന വിഡിയോ ക്ലാസുകള്‍ ലേര്‍ണിംഗ് റെഡിയസ് തികച്ചും വ്യത്യസ്തമാക്കുന്നു.
സിവില്‍ സര്‍വിസ് പരീക്ഷ മറികടക്കാന്‍ ആവശ്യമായ കഴിവിലും നിശ്ചയദാര്‍ഢ്യത്തിലും ഒട്ടും പിന്നിലല്ല നമ്മുടെ കുട്ടികള്‍. അവര്‍ക്ക് വഴി കാട്ടാനും പ്രചോദനം പകരാനുമുള്ള സംവിധാനങ്ങളില്ല എന്നതാണ് പ്രധാന പോരായ്മ.
വളരെ കൃത്യമായ തയാറെടുപ്പോടെ എഴുതേണ്ട പരീക്ഷയാണ് സിവില്‍ സര്‍വിസ്. പ്രിലിമിനറിയും മെയിനും അഭിമുഖവുമൊക്കെ മുന്നില്‍ കണ്ടുള്ള, ഘട്ടം ഘട്ടമായ, സമഗ്രമായ തയാറെടുപ്പോടു കൂടി മാത്രമേ അത് വിജയകരമായി പൂര്‍ത്തിയാക്കാനാവൂ.


ആത്മവിശ്വാസമില്ലായ്മയയാണ് പലരെയും ഇതില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്. ഈ വിടവ് നികത്തുകയാണ് ലേണിംഗ് റേഡിയസ് ആപ് പോലുള്ള സംവിധാനങ്ങള്‍ ചെയ്യുന്നത്.
സിവില്‍ സര്‍വിസിനെക്കുറിച്ച് എല്ലാ വിവരങ്ങളും വിരല്‍തുമ്പിലെത്തിക്കുന്ന ഈ ആപ് സ്വയം പഠിക്കാനും പുരോഗതി വിലയിരുത്താനും അഭിമുഖത്തിന് തയാറെടുക്കാനും മത്സരാര്‍ഥികളെ ഒരുക്കുന്നു.
ഈ ആപിനു പിന്നില്‍ വലിയ അധ്വാനമുണ്ട്. അത് ഉപയോഗപ്പെടുത്തേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് നമ്മുടെ വിദ്യാര്‍ഥി സമൂഹമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  23 days ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  23 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  23 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  23 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  23 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  23 days ago
No Image

'മെസിക്ക് വേണ്ടി വിവാഹം പോലും മാറ്റിവെച്ചു' ഗോട്ട് ടൂറിനെതിരെ വിമർശനങ്ങളുടെ കൊടുങ്കാറ്റ്

Football
  •  23 days ago
No Image

വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിച്ചു: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനിയെ പുറത്താക്കിയ സെന്റ് റീത്താസ് മുൻ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിലിന് ദയനീയ പരാജയം

Kerala
  •  23 days ago
No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ  

National
  •  23 days ago
No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  23 days ago