സമകാലീന സമൂഹത്തില്‍ സമസ്തയുടെ പ്രസക്തി വര്‍ധിച്ചു: ജിഫ്‌രി തങ്ങള്‍
പെരിങ്ങാല (കൊച്ചി): വിശ്വാസത്തെ വികലപ്പെടുത്താനുള്ള ആശയങ്ങളും പ്രവര്‍ത്തനങ്ങളും സജീവമായി കൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തില്‍ സമസ്തയുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുകോയ തങ്ങള്‍ . സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എറണാകുളം ജില്ല സ്വാഗത സംഘം സംഘടിപ്പിച്ച സമസ്ത നേതാക്കള്‍ക്കുള്ള സ്വീകരണ സമ്മേനവും അനുസ്മരണ പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൗതികമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നതല്ല സമസ്തയുടെ നിലപാട്. ഭൗതികമായ താല്‍പര്യങ്ങള്‍ ഇല്ലാതെ ജീവിച്ച് മാതൃക കാണിച്ചവരാണ് സമസ്തയെ നയിച്ച മഹാരഥന്മാര്‍.
സമൂഹത്തിലും സമുദായത്തിലും ഭിന്നിപ്പുണ്ടാക്കുന്നവര്‍ക്കെതിരെയുള്ള ശക്തമായ നിലപാട് തുടരും. സാമൂഹിക നന്മയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനത്തിനും സമസ്ത നേതൃ പരമായ പങ്ക് വഹിക്കും. സമുദായത്തിന്റെ വഴികാട്ടിയും സമൂഹത്തിന് നന്മയുടെ വെളിച്ചവുമാണ് സമസ്തയെന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ദീനി പ്രബോധന രംഗത്ത് ദിശാബോധം നല്‍കാന്‍ പണ്ഡിതര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജില്ലാ പ്രസിഡന്റ് ഐ.ബി ഉസ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ് ലാം മത വിദ്യഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുള്ള മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."