HOME
DETAILS

ബ്രഹ്മഗിരി വ്യാവസായിക കോഴി വളര്‍ത്തല്‍ പദ്ധതിയിലേക്ക്

  
backup
February 07, 2019 | 8:28 AM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b5%8d%e0%b4%ae%e0%b4%97%e0%b4%bf%e0%b4%b0%e0%b4%bf-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af%e0%b4%bf%e0%b4%95-%e0%b4%95

കല്‍പ്പറ്റ: കേരളാ സര്‍ക്കാരിന്റെ കേരളാ ചിക്കന്‍ പദ്ധതിയില്‍ അംഗങ്ങളായി ഇറച്ചിക്കോഴി വളര്‍ത്താന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് ബ്രഹ്മഗിരിയുടെ വെബ് സൈറ്റിലൂടെ അക്ഷയകേന്ദ്രങ്ങള്‍ വഴിയായും ഓണ്‍ലൈനായി അപേക്ഷിക്കാം.
നിലവില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലയിലെ കര്‍ഷകരാണ് അപേക്ഷ നല്‍കേണ്ടത്. വെബ്‌സൈറ്റിലൂടെ അപേക്ഷ പ്രകാരം മുന്‍ഗണന അടിസ്ഥാനത്തില്‍ വെരിഫിക്കേഷന്‍ നടത്തിയ ശേഷം യോഗ്യമായ ഫാമുകളുടെ ലിസ്റ്റ് തയാറാക്കും. അനുവദിച്ച ഫാമുകള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കും. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്ന ഫാമുകള്‍ക്ക് പണമടയ്ക്കുന്ന മുറയ്ക്ക് പത്തു ദിവസത്തിനുള്ളില്‍ കോഴിക്കുഞ്ഞ്, തീറ്റ, മെഡിസിന്‍ ലഭ്യമാക്കുന്നതാണ്. ഫാമുകള്‍ക്ക് പരിശീലന-മേല്‍നോട്ട ചുമതല ബ്രഹ്മഗിരി പൗള്‍ട്രി മിഷന്‍ നിര്‍വഹിക്കും. കുഞ്ഞ്, തീറ്റ എന്നിവയ്ക്കായ് ഒരു തവണ മുതല്‍ മുടക്കാന്‍ തയാറാകുന്ന കൃഷിക്കാര്‍ക്ക് കിലോയ്ക്ക് 11 രൂപ വരെ വളര്‍ത്തു കൂലി ഈ പദ്ധതിയിലൂടെ ലഭിക്കും. വര്‍ഷത്തില്‍ ആറു ബാച്ചുകള്‍ കൃഷികാര്‍ക്ക് ഉറപ്പുനല്‍കും. ഇതിനുപുറമേ ആകെ ലാഭത്തില്‍ നിന്ന് ഒരു വിഹിതത്തിനും കൃഷിക്കാര്‍ക്ക് അര്‍ഹതയുണ്ട്. കൂടാതെ അപ്രതീക്ഷിതമായി കര്‍ഷകര്‍ക്ക് വരാവുന്ന നഷ്ടം നികത്താനായി ലാഭവിഹിതത്തില്‍ നിന്നും ഒരു ഭാഗം റിസ്‌ക്ക് ഫണ്ടായി മാറ്റി വയ്ക്കും. തീറ്റയും മരുന്നും ആവശ്യ ഘട്ടങ്ങളില്‍ ഡോക്ടര്‍മാരുടെയും ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെയും സേവനം ബ്രഹ്മഗിരി ഫാമില്‍ ലഭ്യമാക്കും. വിദഗ്ധരായ ഡോക്ടര്‍മാരുമായും കര്‍ഷകര്‍ക്ക് ഫോണിലും ബന്ധപ്പെടാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഈ ജില്ലകളില്‍ കേരളാചിക്കന്‍ ഔട്ട്‌ലറ്റുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ള വ്യാപാരികള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകളില്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്തായിരിക്കും വെരിഫിക്കേഷന്‍ നടത്തി കടകള്‍ അനുവദിക്കുക. 87-90 രൂപ നിരക്കില്‍ ജീവനോടെയും 140-150 രൂപ നിരക്കില്‍ ഇറച്ചി വിലയിലും കേരളാ ചിക്കന്‍ കടകളില്‍ വര്‍ഷം മുഴുവന്‍ ലഭ്യമാകും. വില നിശ്ചയിക്കുന്നത് ബ്രഹ്മഗിരിയുടെ വില നിര്‍ണയ സമിതി ആയിരിക്കും. വില്‍പനയുടെ വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതാണ്. കമ്പോള വില താഴുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ സഹായത്തോടെ രൂപീകരിക്കുന്ന വില സ്ഥിരത ഫണ്ടിലൂടെ പരിഹരിക്കും. വിപണിയിലെ കൃത്യമായ ഇടപെടല്‍ കൊണ്ട് ഈ ഫണ്ടിലെ പുനചംക്രമണം സാധ്യമാക്കും. 9656493111, 8593933950.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം

Kerala
  •  15 days ago
No Image

രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ: വിനിമയനിരക്കിൽ വർദ്ധന; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ 'ബെസ്റ്റ് ടൈം'

uae
  •  15 days ago
No Image

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി 311 കേന്ദ്രങ്ങൾക്ക് അം​ഗീകാരം നൽകി യുഎഇ

uae
  •  15 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകാർ യു.ഡി.എഫിന് വോട്ട് ചെയ്തു; യു.ഡി.എഫാണ് അവരുടെ ഇനിയുള്ള ഏക പ്രതീക്ഷ; വി.ഡി സതീശൻ

Kerala
  •  15 days ago
No Image

പലസ്തീൻ ചിത്രങ്ങളുൾപ്പെടെ 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചു; 'ഭ്രാന്തമായ നടപടി'; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി എം.എ ബേബി

Kerala
  •  15 days ago
No Image

ഡോളറിനെതിരെ ഇടിഞ്ഞുതാഴ്ന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ

Economy
  •  15 days ago
No Image

നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരായ സൈബർ ആക്രമണത്തിൽ ഹൈക്കോടതിയിൽ നിവേദനം; കോടതിയലക്ഷ്യ നടപടിക്ക് ആവശ്യം

Kerala
  •  15 days ago
No Image

ദുബൈയിലെ അൽ അമർദി സ്ട്രീറ്റിൽ വാഹനാപകടം; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

uae
  •  15 days ago
No Image

നാട്ടിലേക്ക് അയക്കുന്ന സാധനങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതായി പ്രവാസികൾ; കാർഗോ രംഗത്ത് വ്യാജന്മാരുടെ അഴിഞ്ഞാട്ടം

Saudi-arabia
  •  15 days ago
No Image

മെസ്സി ഡൽഹിയിലെത്താൻ വൈകി: കാത്തിരുന്ന് മടുത്ത് മോദി; അവസാന നിമിഷം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

Football
  •  15 days ago