പ്രകൃതി സംരക്ഷണം; വെല്ലുവിളികളെ തൊട്ടറിഞ്ഞ് ഹരിത സേന അംഗങ്ങള്‍
പാലക്കാട്:ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പാലക്കാട് ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ നടന്ന ത്രിദിന പ്രകൃതി പഠന ശില്പശാല ഹരിതസേന അംഗങ്ങള്‍ക്ക് പ്രകൃതി സംരക്ഷണം നേരിടുന്ന വെല്ലുവിളികളെ അനുഭവഭേദ്യമാക്കി. വനം കയ്യേറ്റം, വന്യജീവി വേട്ട , കാട്ടുതീ, മുതലമടയിലെ മാരക കീടനാശിനി പ്രയോഗം വന്യജീവികളിലും വളര്‍ത്തു മൃഗങ്ങളിലും ഉണ്ടാക്കിയ പ്രത്യാഘാതം എന്നിവ നേരില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളായി ഹരിതസേനാ പ്രവര്‍ത്തകര്‍ വിവരിച്ചു. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്നതിന് നെല്ലിയാമ്പതി മലയിലേക്കൊരു വന യാത്ര, ഇരുപത്തി ആറു ആടുകള്‍ കീടനാശിനി മൂലം കൊല്ലപ്പെട്ട ആദിവാസി കോളനി, നിരോധിക്കപ്പെട്ടതും നിരോധിക്കപ്പെടേണ്ടതുമായ മഞ്ഞയും ചുവപ്പും വിഭാഗത്തില്‍ പെട്ട കീടനാശിനി യാതൊരു മുന്‍കരുതലുമില്ലാതെ പാവപ്പെട്ട തൊഴിലാളികള്‍ തളിക്കുന്ന തോട്ടം എന്നിവ നേരില്‍ കണ്ടുപഠിക്കുന്നതിനുള്ള അവസരം സംഘാടകര്‍ ഒരുക്കിക്കൊടുത്തു..
വന്യജീവി ചിത്ര രചനാ പരിശീലനം ,പക്ഷി നിരീക്ഷണം, ശലഭോദ്യാന നിര്‍മാണം, വന്യജീവി സംരക്ഷണം പാമ്പുകളെ രക്ഷപ്പെടുത്തുന്നതിനുള്ള എളുപ്പ വഴികള്‍, യോഗ പരിശീലനം, ഇക്കോ മെഡിറ്റേഷന്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍, മത്സരങ്ങള്‍, എന്നിവ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കും. ചെന്നൈ കണ്‍സര്‍വേഷന്‍ ആര്‍ട്ടിസ്റ്റ് രഘുനാഥ് കൃഷ്ണ , കാലിഫോര്‍ണിയന്‍ പക്ഷി ശാസ്ത്രത്ജ്ഞന്‍ ബ്രൂസ് ബര്‍ഗര്‍, പക്ഷി നിരീക്ഷകന്‍ സുസ്മിത് കൃഷ്ണന്‍ , പരിസ്ഥിതി അധ്യാപകന്‍ അജേഷ് കോട്ടായി, പ്രകൃതി സൗഹൃദ ഉല്‍പ്പന്ന നിര്‍മാണ പരിശീലകന്‍ കെ.ഗോകുല്‍ദാസ്, വന്യജീവി സംരക്ഷണ പരിശീലകന്‍ എസ്.ഗുരുവായൂരപ്പന്‍, കൊല്ലങ്കോട് വനം റേഞ്ച് ഓഫീസര്‍ പി. സതീഷ് എന്നിവര്‍ ബന്ധപ്പെട്ട ക്ലാസ്സുകളും പരിശീലനങ്ങളും നല്‍കി. മികച്ച ക്യാമ്പ് അംഗങ്ങള്‍ , വിവിധ മത്സര വിജയികള്‍, തുടങ്ങി എല്ലാവര്‍ക്കും ടീ ഷര്‍ട്ട് , പ്രകൃതി സൗഹൃദ ബാഗ്, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവ സമ്മാനമായി നല്‍കി.
കേരള വനം വകുപ്പിന്റെയും ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയും സഹായത്തോടെയാണ് നെല്ലിയാംപതിയുടെ താഴ് വരയില്‍ ത്രിദിന പരിസ്ഥിതി ശില്‍പ്പശാല സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."