മാനസിക ദൗര്‍ബല്യമുള്ള ഇതര സംസ്ഥാനക്കാരന് സാന്ത്വനമായി സാമൂഹ്യ പ്രവര്‍ത്തകര്‍
അഗളി:മാസങ്ങളായി കോട്ടത്തറയിലും പരിസര പ്രദേശങ്ങളിലും അലഞ്ഞ് നടന്നിരുന്ന ഇതര സംസ്ഥാന മധ്യവയസ്‌കന് സാന്ത്വനവുമായി ഒരു കൂട്ടം മനുഷ്യ സ്‌നേഹികള്‍.മാനസിക ദൗര്‍ബല്യം കൊണ്ട് കഷ്ടപ്പെടുന്ന ഇയാള്‍ തൊഴിലെടുക്കാന്‍ കേരളത്തിലെത്തിയതെന്ന് അനുമാനിക്കുന്നു.പെരുമാള്‍ എന്ന് പേര് പറയുന്നുവെങ്കിലും യഥാര്‍ത്ത സ്ഥലനാമമൊ കുടുംബമൊ ഇയാള്‍ക്കറിയില്ല.
പ്രധാനമായും മേലെ കോട്ടത്തറയിലൂടെ അലഞ്ഞ് നടക്കുന്നിയാള്‍ കടവരാന്തകളില്‍ കിടന്നുറങ്ങിയും വല്ലവരും ഭക്ഷണം നല്‍കിയാല്‍ അതുകഴിച്ചുമാണ് ജീവിതം തള്ളി നീക്കിയിരുന്നത്.ആരേയും അക്രമിക്കുകയൊ ദേഹോപദ്രവം ഏല്‍പ്പിക്കുകയൊ ചെയ്യാറില്ലെങ്കിലും സ്‌കൂള്‍ കുട്ടികളടക്കമുള്ളവര്‍ ഭീതിയോടെയാണ് കണ്ടിരുന്നത്.ഈ ദുരവസ്ഥ കണ്ടറിഞ്ഞ് മനസ്സലിഞ്ഞ ഒരു പറ്റം ചെറുപ്പക്കാരാണ് ഈ സദുദ്യമത്തിന് മുതിര്‍ന്നത്.
കോട്ടത്തറ ട്രൈബല്‍ ഹോസ്പിറ്റല്‍ സൗഹൃദ കമ്മിറ്റിയംഗവും ആശുപത്രി ലൈബ്രറി സെക്രട്ടറിയുമായ നിഖിലും,ഡ്രൈവര്‍ അനീഷും സംഘവുമാണ് പെരുമാളിനെ ഹോസ്പിറ്റലില്‍ എത്തിച്ചത്.ദന്തശുദ്ധീകരണം നടത്തി,മുടിവെട്ടി,ഷേവ് ചെയ്ത് കുളിപ്പിച്ച് പുതിയ ഡ്രസ് അണിയിപ്പിച്ചതോടെ ആ മുഖത്ത് പുഞ്ചിരി വിരിയുന്നത് നിറകണ്ണുകളോടെയാണ് പ്രവര്‍ത്തതകര്‍ എതിരേറ്റത്. ഡോ വികാസ്,സോജൊ ബ്രദര്‍,സൈക്യാട്രിസ്റ്റ് ഡോ രജ്ഞിനി, കൗണ്‍സിലര്‍ അശ്വതി,ശിവകുമാര്‍,കുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ പരിചരണത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."