HOME
DETAILS

പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യം നിലനിര്‍ത്തേണ്ടത് ഓരോ വ്യക്തിയുടേയും കടമ

  
backup
February 07 2019 | 08:02 AM

%e0%b4%aa%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b5%88%e0%b4%b5-%e0%b4%b5%e0%b5%88%e0%b4%b5

നെല്ലിയാമ്പതി: നമ്മുടെ ഭക്ഷ്യ സുരക്ഷയും ജല സുരക്ഷയും കാലാവസ്ഥ സുരക്ഷയും ഉറപ്പു വരുത്തുന്ന ജലഗോപുരമായ പശ്ചിമഘട്ടം അതിവ ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികളെ നേരിടുകയാണെന്നും, അനിയന്ത്രിതമായ വനനശീകരണവും പാറ ഖനനവും മണ്ണെടുപ്പും കുന്നിടിക്കലും പുഴ കയ്യേറ്റവും പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് ആഘാതമേല്‍പ്പിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും പശ്ചിമഘട്ടത്തെ തകര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് നെല്ലിയാമ്പതിയില്‍ ചേര്‍ന്ന പശ്ചിമഘട്ട സംരക്ഷണ ക്യാംപ് അംഗങ്ങള്‍ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണ മുന്നേറ്റത്തിന്റേയും, നെന്മാറ സെന്റര്‍ ഫോര്‍ ലൈഫ് സ്‌ക്കില്‍സ് ലേര്‍ണിംഗിന്റെയും , ഹരിത ഡവലപ്പ്‌മെന്റ് അസോസിയേഷന്റേയും നേതൃത്വത്തില്‍ നെല്ലിയാമ്പതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പരിസ്ഥിതി പ്രവര്‍ത്തകരും, ഹരിതസേനാ കോര്‍ഡിനേറ്റര്‍മാരും പങ്കെടുത്തു.
പശ്ചിമഘട്ടത്തിലെ അനധികൃത ക്വാറികളും, മണ്ണ്ഘനനവും അവസാനിപ്പിക്കുന്നതിനായുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുമെന്നും അടിയന്തിര ശ്രദ്ധ ബന്ധപ്പെട്ട അധികൃതരില്‍ എത്തിക്കുന്നതിനും ധാരണയായി. സംസ്ഥാനത്തിലെ വിവിധ കലാലയങ്ങളിലായി പശ്ചിമഘട്ട സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 100 സെമിനാറുകള്‍ നടത്താനും, പശ്ചിമഘട്ട ചിത്രപ്രദര്‍ശനങ്ങളും, റാലിയും, തെരുവു നാടകവും നടത്തും.
ക്യാംപിന്റെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും, മുന്‍ ജൈവ വൈവിധ്യ ബോര്‍ഡ് അംഗവുമായ ജോണ്‍ പെരുവന്താനം നിര്‍വഹിച്ചു, സെന്റര്‍ ഫോര്‍ ലൈഫ് സ്‌ക്കില്‍സ് ലേര്‍ണിംഗ് ഡയറക്ടര്‍ അശോക് നെന്മാറ അധ്യക്ഷനായിരുന്നു. ശരത് ചേലൂര്‍, കല്ലൂര്‍ ശ്രീധരന്‍, ആറുമുഖന്‍ പത്തിച്ചിറ, എസ്.ഗുരുവായൂരപ്പന്‍ എന്നിവര്‍ സംസാരിച്ചു. പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യം എന്ന വിഷയത്തില്‍ പീച്ചി കെ.എഫ് ആര്‍ ഐ പ്രിന്‍സിപ്പാള്‍ ഡയറക്ടര്‍ ഡോ: ടി.വി. സജീവന്‍, പശ്ചിമഘട്ടത്തിലെ പുഴകളും കാലാവസ്ഥയും എന്ന വിഷയത്തില്‍ ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം ഡയറക്ടര്‍എസ്്.പി. രവി, പശ്ചിമഘട്ടത്തിലെ ആദിവാസി ഗോത്രങ്ങള്‍ എന്ന വിഷയത്തില്‍ ആദിവാസി ഐക്യ വേദി പ്രവര്‍ത്തകന്‍ രാമു, പരിസ്ഥിതിയും നിയമങ്ങളും എന്ന വിഷയത്തില്‍ ജോണ്‍ പെരുവന്താനവും, പശ്ചിമഘട്ടത്തിലെ ഇടപെടലുകള്‍ എന്ന വിഷയത്തില്‍ വിളയോടി വേണുഗോപാലും ക്ലാസ്സിന് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago