ആരോഗ്യ ശീലം പകരാന്‍ വിദ്യാലയങ്ങളില്‍ ഇനി ഡോക്ടര്‍മാര്‍ എത്തും
കോഴിക്കോട്: കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും പരീക്ഷാ പിരിമുറുക്കം കുറയ്ക്കുന്നതിനും വേണ്ട ആരോഗ്യശീലങ്ങളും ഭക്ഷണ ശീലങ്ങളും പകര്ന്നുനല്കി എല്ലാ വിദ്യാലയങ്ങളിലും ഇനി ഡോക്ടര്‍മാര്‍ എത്തും. ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന എജ്യു കെയര്‍ പദ്ധതിയുടെ ഭാഗമായാണു വിദ്യാലയങ്ങളില്‍ അറിവുപകര്ന്ന് നല്ലറിവു കൂട്ടങ്ങള്‍ സജ്ജമാവുക. ഇതിനകം 130 വിദ്യാലയങ്ങളില്‍ തുടക്കമിട്ട പദ്ധതിയുടെ ഉദ്ഘാടനം വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ കലക്ടര്‍ ശീറാം സാംബശിവറാവു നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത്, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ, നാഷനല്‍ ആയുഷ് മിഷന് എന്നിവ സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്. ബോക്ക് റിസോഴ്സ് സെന്ററുകള്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ യു.പി, ഹൈസ്കൂള്‍ വിദ്യാലയങ്ങളിലും പദ്ധതി നടപ്പാക്കും. യു.പി വിഭാഗത്തില്‍ ആരോഗ്യശീലങ്ങളും ആഹാരരീതിയും എന്ന വിഷയത്തിലും ഹൈസ്കൂള്‍ വിഭാഗത്തില്‍ കൗമാര ആരോഗ്യവും ജീവിതശൈലിയും എന്ന വിഷയത്തിലും ആയുര്‍വേദ ഡോക്ടര്‍മാര്‍ ക്ലാസെടുക്കും. പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരാണ് ക്ലാസെടുക്കുക. 90 ഓളം ഡോക്ടര്‍മാര്‍ ജില്ലയിലെ 15 ബി.ആര്.സികള്‍ക്കു കീഴിലെ മുഴുവന്‍ ഹൈസ്കൂളുകളിലും യു.പി. സ് കൂളുകളിലും ക്ലാസെടുക്കും.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ് അധ്യക്ഷനായി. എജ്യു കെയര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അബ്ദുന്നാസര്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് ഡോ. നവീന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഇ.കെ സുരേഷ് കുമാര്‍, നാഷനല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സുകേഷ്, സമഗ്ര ശിക്ഷ ജില്ലാ പ്രൊജക്ട് ഓഫിസര്‍ മോഹന്‍കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."