HOME
DETAILS

നിര്‍മാണ പ്രവൃത്തിയില്‍ അപാകത: റോഡ് വീണ്ടും ടാര്‍ ചെയ്തു

  
backup
February 08 2019 | 05:02 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

ഒറ്റപ്പാലം: റോഡ് നിര്‍മാണത്തില്‍ വേണ്ടത്ര ടാര്‍ ഉപയോഗിച്ചില്ലെന്ന് പരാതിയേ തുടര്‍ന്ന് പാച്ച് വര്‍ക്ക് പ്രവൃത്തികളും, റീ ടാറിങും വീണ്ടും ചെയ്തു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റീടാറിങ് ചെയ്യുന്ന അമ്പലപ്പാറ ഗ്രാമപഞ്ചായിലെ അറവക്കാട് വാര്‍ഡില്‍ പരപ്പില്‍ തോട് റോഡിലാണ് നിര്‍മാണ സമയത്ത് തന്നെ ക്രമക്കേട് ഉയര്‍ന്നത്. പഞ്ചായത്ത് മെമ്പര്‍ ടി.പി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലെത്തിയ നാട്ടുകാര്‍ താല്‍ക്കാലികമായി പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ശേഷം പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും, എന്‍ജിനീയറിങ് വിഭാഗം പരിശോധിക്കുകയും, ടാര്‍ ഉപയോഗിച്ചില്ലെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പരാതി പ്രദേശങ്ങളില്‍ ചെയ്ത പാച്ച് വര്‍ക്ക് പ്രവൃത്തികളും റീ ടാറിങും വീണ്ടും ചെയ്യണമെന്ന് കരാറുകാരന് നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്ന് റോഡില്‍ പാച്ച് വര്‍ക്ക് ചെയ്ത മുഴുവന്‍ ഭാഗങ്ങളും നീക്കം ചെയ്തു വീണ്ടും കാര്യക്ഷമമായ രീതിയില്‍ പ്രവൃത്തികള്‍ ചെയ്യുകയായിരുന്നു. 20 ലക്ഷം രൂപ വിനിയോഗിച്ച് നടക്കുന്ന പ്രവൃത്തികളിലാണ് ആരോപണമുയര്‍ന്നത്. ടാര്‍ ഉപയോഗിക്കാതെ പാറപ്പൊടികൊണ്ട് മാത്രം റോഡിലെ കുഴികള്‍ അടക്കുന്നതായാണ് പരാതി ഉയര്‍ന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  16 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  16 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിന് വിളിച്ച യോഗം അവസാനനിമിഷം റദ്ദാക്കി മഹായുതി സഖ്യം, നാട്ടിലേക്ക് പോയി ഷിന്‍ഡെ

National
  •  16 days ago
No Image

അസമീസ് വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍, ബംഗളുരുവില്‍ എത്തിക്കും

National
  •  16 days ago
No Image

പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം; കവര്‍ന്നത് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും

Kerala
  •  16 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിസി.പി.എമ്മില്‍ വിമതരുടെ പരസ്യപ്രതിഷേധം

Kerala
  •  16 days ago
No Image

അന്ന് പതിച്ചത് സി.എ.എ വിരുദ്ധ സമരക്കാരുടെ പോസ്റ്റര്‍, ഇന്ന് സംഭലില്‍ പ്രതിഷേധിച്ചവരുടെ ഫോട്ടോ; പ്രതിഷേധക്കാരെ 'ക്രിമിനലുകള്‍' ആക്കി അവഹേളിക്കുന്ന യോഗി തന്ത്രം 

National
  •  16 days ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ തീവ്രമഴ, ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  16 days ago
No Image

ബി.എം.ഡബ്ല്യു കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍; ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Kerala
  •  16 days ago
No Image

ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ബലാത്സംഗം, കൊലപാതകം; മാസത്തിനിടെ കൊന്നത് അഞ്ചു പേരെ; 30 കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് നിരവധി കേസുകളുടെ

National
  •  16 days ago