പട്ടാപ്പകല്‍ കല്ലമ്പലത്ത് ജ്വല്ലറിയില്‍ മോഷണം നടത്തിയ ആള്‍ അറസ്റ്റില്‍
കല്ലമ്പലം: ജ്വല്ലറി ഉടമ ഷട്ടര്‍ താഴ്ത്തി പള്ളിയില്‍ പോയ സമയം നോക്കി കല്ലമ്പലത്ത് ഉത്രാടം ജ്വല്ലറിയില്‍ നിന്ന് 258000 രൂപയും 16 ഗ്രാം സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച് കടന്ന് കളഞ്ഞയാള്‍ അറസ്റ്റില്‍.
കരകുളം വില്ലേജില്‍ ചെക്കക്കോണം സുനീറ മന്‍സിലില്‍ സുനീര്‍ (32) ആണ് അറസ്റ്റിലായത്. കല്ലമ്പലം പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് പി. യുടെ നേത്യത്വത്തില്‍ നടത്തിയ കൃത്യമായ ആസൂത്രണത്തിനൊടുവില്‍ പ്രതി വലയിലാവുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പ്രതി മോഷണം നടത്തി കടന്ന് കളഞ്ഞത്. തുടര്‍ന്ന് വിവരം ലഭിച്ച കല്ലമ്പലം പോലീസ് കടമ്പാട്ട് കോണം മുതല്‍ കടുവാപ്പള്ളി വരെയുള്ള ക്യാമറകള്‍ സസൂക്ഷ്മം നിരീക്ഷിച്ച് കിട്ടിയ ചില സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് പ്രതിയെ സ്ഥാപനത്തില്‍ കൊണ്ട് വന്ന് തെളിവെടുത്തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു. മോഷണ മുതല്‍ കണ്ടെടുത്തു.
കല്ലമ്പലം പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് പി.യുടെ നേതൃത്വത്തില്‍ എ.എസ്.ഐ മാരായ സനല്‍കുമാര്‍, ലാല്‍, സി.പി.ഒ മാരായ ഷിജു, സൂരജ്, ഷാഡോ ടീമിലെ സി.പി.ഒ ദിലീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ അവര്‍ത്തിക്കാതിരിക്കാന്‍ ക്യാമറ നിരീക്ഷണം ശക്തമാക്കുമെന്ന് കല്ലമ്പലം പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."