തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റ യുവതിക്ക് സഹായം നല്കി
കിളിമാനൂര്‍: തെരുവു നായ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ യുവതിക്ക് പഴയകുന്നുമ്മേല്‍ പഞ്ചായത്ത് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഒരു മാസത്തെ ചിലവിനുള്ള സാമ്പത്തിക സഹായം നല്കി.കിളിമാനൂര്‍ ചെറുനാരകംകോട് അനു ഭവനില്‍ ആതിര (24)ക്കാണ് സഹായ ധനമായി 5200 രൂപ നല്‍കിയത്.
കഴിഞ്ഞ മാസം 22ന് സമീപ വീട്ടില്‍ നിന്നും കുടിവെള്ളം ശേഖരിക്കാന്‍ പോയപ്പോഴാണ് ആതിരയെ നായ്ക്കൂട്ടം ആക്രമിച്ചത്. ഓടി രക്ഷപ്പെടുന്നതിനിടയില്‍ പതിനഞ്ചടി താഴ്ചയുള്ള കുഴിയില്‍ വീണും പരുക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആതിര കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയത്.
ആതിരയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചു. രണ്ടു കുട്ടികളുണ്ട്. മാതാപിതാക്കള്ക്കൊപ്പാണ് ഇപ്പോള്‍ താമസം. മാതാവ് മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുകയാണ്. പിതാവ് കാലൊടിഞ്ഞു പണിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയിലും. ആതിര കൂടി കിടപ്പിലായതോടെ കുടുംബത്തിന്റെ കാര്യം പ്രതിസന്ധിയിലായിരുന്നു.
സമിതി പ്രസിഡന്റ് കെ.വേണുഗോപാലന്‍ നായര്‍ ധന സഹായം കൈമാറി. പഞ്ചായത്തംഗം വി.ജി.പോറ്റി, വണ്ടന്നൂര്‍ റബ്ബര്‍ ഉല്‍പ്പാദക സംഘം പ്രസിഡന്റ് മധുസൂദനന്, എ. മനാഫ് തുടങ്ങിയവര്‍ പങ്കെടുത്തു. സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പഞ്ചായത്ത് അധികൃതര്‍ക്കും ആതിര നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."