HOME
DETAILS

അഭിപ്രായ സ്വാതന്ത്ര്യ സന്ദേശവുമായി ഡബിള്‍ ഡക്കര്‍ ബസ്

  
backup
May 01 2018 | 04:05 AM

%e0%b4%85%e0%b4%ad%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%a8


തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സ്വന്തം ഡബിള്‍ ഡക്കര്‍ ബസ് കേരളം ഇന്നുവരെ കാണാത്ത കലാപ്രദര്‍ശനവുമായി രണ്ടാഴ്ച നാട് ചുറ്റും.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന നാഷനല്‍ യൂത്ത് കോണ്‍കോഡിനോടനുബന്ധിച്ചുള്ള ആര്‍ട്ട് ഡീ ടൂറിന്റെ ഭാഗമായാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ബസ് സഞ്ചരിക്കുക. അഭിപ്രായ- ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളുടെ സാംസ്‌കാരിക യാത്രയാണിതെന്ന് യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു പറഞ്ഞു.
ആര്‍ട്ട് ഡീ ടൂറിന്റെ ഉദ്ഘാടനം മൂന്നിന് വൈകിട്ട് 5.30ന് ടാഗോര്‍ തിയറ്ററില്‍ മന്ത്രി എ.സി.മൊയ്തീനും കലാസംഘത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രനും നിര്‍വഹിക്കും. ചലച്ചിത്ര താരം റിമ കല്ലിങ്കല്‍ മുഖ്യാതിഥിയാകും. മേയര്‍ വി.കെ.പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തും.
വി.എസ്.ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജ്, കായിക യുവജനകാര്യ വകുപ്പ് ഡയരക്ടര്‍ സഞ്ജയന്‍ കുമാര്‍, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു, മാധ്യമപ്രവര്‍ത്തകന്‍ ഗൗരീദാസന്‍ നായര്‍, യൂത്ത് കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്താ ജെറോം തുടങ്ങിയവരും യുവജനക്ഷേമബോര്‍ഡ് അംഗങ്ങളും പങ്കെടുക്കും.
തുടര്‍ന്ന് റിമ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള മാമാങ്കം ഡാന്‍സ് കമ്പനി അവതരിപ്പിക്കുന്ന നൃത്തപരിപാടി 'ധീര' അരങ്ങേറും. മെയ് നാലിന് രാവിലെ എട്ടിന് മാനവീയം വീഥിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആര്‍ട്ട് ഡീ ടൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 20ലേറെ കലാകാരന്മാര്‍ നാടകം, നാടന്‍ പാട്ടുകള്‍, തല്‍സമയ ചിത്രരചന തുടങ്ങിയവയുമായി ഡബിള്‍ ഡക്കര്‍ ബസിനെ അനുഗമിക്കുന്നുണ്ട്.
ബസിന്റെ രണ്ടു നിലയിലും പ്രദര്‍ശനമാണ് ഒരുക്കുന്നത്.
തിരുവനന്തപുരത്തെ ആര്‍ട്ടേരിയയുടെ ക്യൂറേറ്ററും ലളിതകലാ അക്കാദമി പുരസ്‌കാര ജേതാവുമായ ജി.അജിത് കുമാറിന്റെ നേതൃത്വത്തിലാണ് വാഹനം രൂപകല്‍പന ചെയ്ത് പ്രദര്‍ശനവും ഇന്‍സ്റ്റലേഷനും ഒരുക്കുന്നത്.രാവിലെ ഏഴുമുതല്‍ മാനവീയം വീഥിയില്‍ പ്രദര്‍ശനം കാണാനുള്ള അവസരമുണ്ട്. ഒപ്പം കലാപരിപാടികളുടെ അവതരണവും നടക്കും.
തുടര്‍ന്ന് ഓരോ ജില്ലകളിലും നിശ്ചിത കേന്ദ്രങ്ങളില്‍ വാഹനം നിര്‍ത്തും. പ്രവേശനം സൗജന്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago