മയക്കുമരുന്നുമായി ഇതര സംസ്ഥാന സ്വദേശി പിടിയില്‍
കൊച്ചി: ഇതരസംസ്ഥാനത്ത് നിന്ന് നേരിട്ട് മയക്കുമരുന്നുകള്‍ എത്തിച്ച് വില്പന നടത്തിയ ഹിമാചല്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. ഹിമാചല്‍പ്രദേശിലെ കുളു, മണാലി എന്നിവിടങ്ങളില്‍ വളരുന്നതും ലോകവ്യാപകമായി ആവശ്യക്കാരുള്ളതുമായ ഹാഷിഷുമായി വന്ന അമിത് ശര്‍മ(28)യെയാണ് പാലാരിവട്ടം പൊലിസ് അറസ്റ്റ് ചെയ്തത്.
കുളു ജില്ലയില ധാര്മര് വില്ലേജുകാരനായ അമിത് ശര്‍മയെ ബുധനാഴ്ച പുലര്‍ച്ചെ കലൂര്‍ സ്റ്റേഡിയം ഭാഗത്തുനിന്നും പാലാരിവട്ടം പൊലിസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എസ് സനലും സംഘവും ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതി വാട്ട്സ് ആപ്പ് വഴിയാണ് ഇടപാടുകാരെ ബന്ധപ്പെട്ട് ഹാഷിഷ് കൈമാറിയിരുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന് ആവശ്യക്കാരായിട്ടുണ്ടെന്നും പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതിയില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച് ഹാഷിഷ് വാങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിച്ച് തുടരന്വേഷണം നടത്തുമെന്നും പൊലിസ് പറഞ്ഞു. എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.
സബ് ഇന്‍സ്പെക്ടര്‍ സേവ്യര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. ഗിരീഷ്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മാഹിന്‍, സുജിത്, മഹേഷ് എന്നിവരും അന്വേഷണ സംഘത്തിലുമുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."