ഹിറ്റ്ജയം
ഓക്ക്‌ലാന്‍ഡ്: ന്യൂസിലന്‍ഡിനോട് കണക്കു തീര്‍ത്ത് ഇന്ത്യ. ടി20 പരമ്പരയിലെ രണ്ട@ാം മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിന്റെ 159 റണ്‍ എന്ന വിജയലക്ഷ്യം ഇന്ത്യ 18.5 ഓവറില്‍ മറികടന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും മികച്ച ബാറ്റിങ്ങാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. ഋഷഭ് പന്തും (40), എം.എസ് ധോണിയും (20) റണ്‍സെടുത്ത് പുറത്താകാതെ നിന്നാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-1 എന്ന നിലയില്‍ ഒപ്പമെത്തി. ആദ്യ ടി20യിലെ പിഴവുകള്‍ പരിഹരിച്ചതായിരുന്നു രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ന്യൂസിലന്‍ഡില്‍ ഇന്ത്യ ആദ്യമായാണ് ഒരു ടി20 മത്സരം ജയിക്കുന്നതെന്ന പ്രത്യേകത കൂടി ഇന്നലത്തെ ജയത്തിനുണ്ട്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. തകര്‍ച്ചയുടെ വക്കിലായിരുന്ന ന്യൂസിലന്‍ഡിനെ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് മികച്ച നിലയിലെത്തിച്ചത്. ഗ്രാന്‍ഡ്‌ഹോം 28 പന്തില്‍ 50 റണ്‍സെടുത്തപ്പോള്‍ റോസ് ടെയ്‌ലര്‍ 36 പന്തില്‍ 42 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് ശര്‍മ 29 പന്തില്‍ 50 റണ്‍സെടുത്തപ്പോള്‍ ശിഖര്‍ ധവാന്‍ 31 പന്തില്‍ 30 റണ്‍സെടുത്തു. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച ടിം സെയ്ഫര്‍ട്ടും കോളിന്‍ മണ്‍റോയും തുടക്കത്തിലേ പുറത്തായതാണ് ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ആദ്യ മത്സരത്തിലെ കനത്ത തോല്‍വി മറികടക്കാനായി ഇറങ്ങിയ ഇന്ത്യക്കായി ബൗളര്‍മാര്‍ കണിശതയാര്‍ന്ന ബൗളിങ്ങാണ് കാഴ്ചവച്ചത്. ഇന്ത്യക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഖലീല്‍ അഹമ്മദ് രണ്ട@ും ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
റെക്കോര്‍ഡ് പെരുമഴയില്‍ രോഹിത്
ഓക്‌ലാന്‍ഡ്: ഇന്നലെ നടന്ന മത്സരത്തില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് റെക്കോര്‍ഡ്. ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് രോഹിത് ഇന്നലെ സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പിറകിലാക്കിയാണ് രോഹിത് നേട്ടം സ്വന്തമാക്കിയത്. 74 മത്സരങ്ങളില്‍ നിന്ന് 2279 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഗുപ്റ്റില്‍ 84 മത്സരത്തില്‍ നിന്ന് 2272 റണ്‍സും നേടി. മൂന്നാം സ്ഥാനത്തുള്ള പാകിസ്താന്‍ താരം ഷുഹൈബ് മാലിക് 60 മത്സരത്തില്‍ നിന്ന് 2167 റണ്‍സാണ് നേടിയിട്ടുള്ളത്. ടി20യില്‍ നൂറിലധികം സിക്‌സ് നേടുന്ന മൂന്നാമത്തെ താരമായും രോഹിത് മാറി. ക്രിസ് ഗെയില്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവരാണ് ഇതിന് മുമ്പ് 100 സിക്‌സ് തികച്ചിട്ടുള്ളത്. ന്യൂസിലന്‍ഡില്‍ ടി20 ജയിക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടവും രോഹിതിന് സ്വന്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."