HOME
DETAILS

ജില്ലയില്‍ 37,176 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂനിഫോം

  
backup
May 01, 2018 | 10:25 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-37176-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6

 

പാലക്കാട്: ജില്ലയിലെ ഗവ. സ്‌കൂളുകളിലെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കൈത്തറി യൂനിഫോം നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മെയ് മൂന്ന് വൈകിട്ട് മൂന്നിന് കോങ്ങാട് ജി.യു.പി സ്‌കൂളില്‍ നടക്കും. കെ.വി വിജയദാസ് എം.എല്‍.എ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ പി. കൃഷ്ണന് വിദ്യാര്‍ഥികള്‍ക്കുള്ള കൈത്തറി യൂനിഫോം കൈമാറി ഉദ്ഘാടനം നിര്‍വഹിക്കും.
സംസ്ഥാനത്താകെ 20 ലക്ഷത്തോളം മീറ്റര്‍ കൈത്തറി തുണിയാണ് വിതരണം ചെയ്യുന്നത്. പാലക്കാട് ജില്ലയില്‍ 1,78,000 മീറ്റര്‍ തുണിയാണ് യൂനിഫോമിനായി ഉപയോഗിച്ചത്. കൈത്തറി മേഖലയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ പരാമ്പരാഗത തൊഴില്‍ മേഖലയെ പുരോഗതിയിലേക്ക് നയിക്കുകയാണ് ലക്ഷ്യം.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഹാന്‍വീവും എറണാക്കുളം, ഇടുക്കി, പത്തനംത്തിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഹാന്‍ടെക്‌സുമാണ് കൈത്തറി വിതരണം ചെയ്യുന്നത്.
വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഓഫിസില്‍ നിന്നും ലഭിച്ച കണക്ക് പ്രകാരം ജില്ലയില്‍ 37,176 വിദ്യാര്‍ഥികള്‍ക്കാണ് യൂനിഫോം വിതരണം ചെയ്യുന്നതെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനെജര്‍ ജി.രാജ്‌മോഹന്‍ അറിയിച്ചു. എല്‍.പി, യു.പി വിഭാഗം 19,038 ആണ്‍കുട്ടികള്‍ക്കും 18,138 പെണ്‍കുട്ടികള്‍ക്കും മെയ് അഞ്ചിനകം വിതരണം പൂര്‍ത്തിയാക്കും.
കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലത അധ്യക്ഷയാവുന്ന പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ബിനുമോള്‍ മുഖ്യാതിഥിയാവും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. രാജ്‌മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ വ്യവസായ കേന്ദ്രം മാനെജര്‍ ടി.ടി ലോഹിതദാസന്‍, ഡെപ്യൂടി രജിസ്ട്രാര്‍ കെ. സുരേഷ് ബാബു പങ്കെടുക്കും.
കഴിഞ്ഞ വര്‍ഷം ഒന്ന് മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് യൂനിഫോം നല്‍കിയതെങ്കില്‍ ഈ വര്‍ഷം ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെയുള്ളവര്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ രണ്ടാഴ്ച്ച മുമ്പേ യൂനിഫോം വിതരണം പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസ് വീണു, 52 വർഷത്തെ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം

Football
  •  3 days ago
No Image

യമാലും പിള്ളേരും പൊളിച്ചു, പഞ്ചില്ലാതെ ഫ്രഞ്ച് പട, പടനയിച്ച് സ്‌പെയിന്‍ ഫൈനലില്‍

Football
  •  3 days ago
No Image

ഫലസ്തീന് യു.എൻ അംഗത്വം: പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ; ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  3 days ago
No Image

ആരോഗ്യനില അതീവ ഗുരുതരം, ഭാരം 8.5 കിലോ കുറഞ്ഞു; സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു സോനം വാങ്ചുക്

National
  •  3 days ago
No Image

ഹോർമുസിലെ 20% സുരക്ഷാ നികുതി ട്രംപ് പിൻവലിച്ചു; ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര കരാർ, ഇറാനിയൻ കപ്പലുകൾക്ക് ഇളവില്ല

International
  •  3 days ago
No Image

ദുബൈയിൽ ജൂലൈ 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ

uae
  •  3 days ago
No Image

യുഎസുമായുള്ള സമാധാന ധാരണകളിൽ നിന്ന് ഇറാൻ പിന്മാറുന്നു; പാർലമെന്റിൽ സംയുക്ത നീക്കം

International
  •  3 days ago
No Image

യൂറോപ്പ് ഭരിക്കാൻ 19 കാരൻ; ഫ്രാൻസിനെതിരായ സെമി പോരാട്ടം ലാമിൻ യമാലിന് ചരിത്രത്തിലേക്കുള്ള വഴിതുറക്കുമോ?

Football
  •  3 days ago
No Image

കുവൈത്തിന്റെ ആദ്യ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്; 15 വർഷത്തെ ദീർഘകാല വിസ അനുവദിച്ച് രാജ്യം

Kuwait
  •  3 days ago
No Image

'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം

uae
  •  3 days ago