മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭാരതം ഊഷരഭൂമിയായി മാറും: കെ. ശങ്കരനാരായണന്‍
മലപ്പുറം: ഇന്ത്യയെ ഒരിക്കല്‍ കൂടി നരേന്ദ്രമോദി ഭരിച്ചാല്‍ ഇന്ത്യാ രാജ്യം ജനാധിപത്യവും മതേതരത്വവും തകര്‍ക്കപ്പെട്ട് ജുഡീഷ്യറിക്ക് പോലും അധികാരമില്ലാതെ എല്ലാം നഷ്ടപ്പെട്ട ഒരു ഊഷരഭൂമിയായി മാറുമെന്ന് മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റിയുടെ സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായുള്ള ജില്ലയിലെ യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ കാല പ്രസിഡന്റുമാരെ ആദരിക്കുന്ന 'ആദരീയം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെഹ്‌റു ഉണ്ടാക്കിയ ഉന്നതിയുടെ ബലത്തിലാണ് വിദേശ രാജ്യങ്ങളില്‍ മോദിക്കു ലഭിക്കുന്ന സ്വീകാര്യത. ക്ഷയിച്ചു പോയ ഇന്ത്യയുടെ ശക്തി തിരികെ ലഭിക്കാന്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വരണം. സാമ്പത്തിക നയത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ തള്ളിപ്പറയുന്ന കമ്മ്യൂനിസ്റ്റ് പാര്‍ട്ടിക്കെന്നല്ല ലോകത്താര്‍ക്കും ആ നയത്തെ ചോദ്യം ചെയ്യാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളി അധ്യക്ഷനായി.
ആര്യാടന്‍ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. മുന്‍ ജില്ലാ പ്രസിഡന്റുമാരായ സി.ഹരിദാസ്, യു.കെ ഭാസി, ഇ.മുഹമ്മദ് കുഞ്ഞി, വി.എ കരീം, ബി.അലവി, ടി.പി വിജയകുമാര്‍, പി.ടി അജയ് മോഹന്‍, എന്‍.പി മുഹമ്മദ്, വി. സൈദ് മുഹമ്മദ്, വി. ബാബുരാജ്, പി.ഇഫ്തിഖാറുദ്ദീന്‍, സി.സുകുമാരന്‍ എന്നിവരെ ആദരിച്ചു. കെ പി സി സി സെക്രട്ടറി സി.ചന്ദ്രന്‍, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, പി.ആര്‍ രോഹില്‍നാഥ്, സി.കെ ജംഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."