യുദ്ധമുഖത്ത് പിറന്ന 'സയാമീസ് ഇരട്ടകള്‍ക്ക് ' സഹായമെത്തിക്കാന്‍ സഊദി സംഘം
റിയാദ്: രൂക്ഷമായ ആഭ്യന്തരയുദ്ധം നടക്കുകയും രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുകയും ചെയ്യുന്ന യമനിലെ യുദ്ധമുഖത്ത് പിറന്ന സയാമീസ് ഇരട്ടകള്‍ക്കു സഹായവുമായി സഊദി അറേബ്യയുടെ മെഡിക്കല്‍ സംഘം. യമനി ഡോക്ടര്‍മാരുടെ അഭ്യര്‍ഥനപ്രകാരമാണ് സഊദി സംഘം സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്താനൊരുങ്ങുന്നത്.
യമന്‍ തലസ്ഥാനമായ സന്‍ആയിലെ പ്രാന്തപ്രദേശത്ത് കഴിഞ്ഞമാസമാണ് സയാമീസ് ഇരട്ടകളായ അബ്ദുല്‍ ഖാലികും അബ്ദുല്‍ റഹ്മാനും ജനിച്ചത്. ഒരു ഉടലും രണ്ടുതലയുമായാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്. ശ്വാസകോശം, ഹൃദയം, ദഹനവ്യവസ്ഥ എന്നിവ കൂടിച്ചേര്‍ന്നിട്ടില്ല. എന്നാല്‍ കരള്‍, വൃക്ക, കാലുകള്‍ എന്നിവ കൂടിച്ചേര്‍ന്ന നിലയിലുമാണ്. നിലവില്‍ ഇന്‍കുബേറ്ററിലാണ് കുഞ്ഞുങ്ങള്‍ കഴിയുന്നത്. യുദ്ധം തകര്‍ത്ത തങ്ങളുടെ ആശുപത്രിയില്‍ ശസ്ത്രക്രിയക്കുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് സന്‍ആയിലെ അല്‍ തൗറ ആശുപത്രി മേധാവി ഡോ. ഫൈസല്‍ അല്‍ ബബിലി പറഞ്ഞു. സയാമീസ് ഇരട്ടകള്‍ക്കു ഏതുവിധത്തിലുള്ള വൈദ്യസഹായം നല്‍കാന്‍ കഴിയുമെന്ന് പഠിക്കാനായി വൈദ്യസംഘത്തെ സഊദിയിലെ സല്‍മാന്‍ രാജാവ് അയച്ചിരുന്നു.
എത്രയും വേഗം സയാമീസ് ഇരട്ടകളെ സംഘം സഊദിയിലേക്കു കൊണ്ടുവരുമെന്നും ഔദ്യോഗിക വാര്‍ത്താകുറിപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."