ഇന്ന് തൊഴിലാളി ദിനം: മണല്‍ വാരല്‍ നിലച്ചിട്ട് രണ്ട് വര്‍ഷം
മയ്യില്‍: പാരിസ്ഥിതികാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ജില്ലയിലെ മണല്‍വാരല്‍ നിലച്ചിട്ട് രണ്ട് വര്‍ഷം തികയുന്നു. ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന നൂറോളം അംഗീകൃത കടവുകളിലെ ആയിരത്തിലധികം
തൊഴിലാളികളാണ് മണല്‍വാരല്‍ നിലച്ചതോടെ ദുരിതത്തിലായത്. അയല്‍ ജില്ലയില്‍ നിന്നുള്‍പ്പെടെ കണ്ണൂരിലെത്തി മണല്‍ വാരല്‍ ഉപജീവനമാക്കിയ നൂറുകണക്കിന് തൊഴിലാളികളും ഇതില്‍പെടും.
പാരിസ്ഥിതികാനുമതി ലഭിക്കാത്തതിനെ 2016 ജൂണ്‍ 16നാണ് ജില്ലയിലെ മണല്‍ ഖനം പൂര്‍ണമായും നിരോധിച്ചത്. മണല്‍ വരുന്നതിന് ഉപയോഗിച്ച നിരവധി വള്ളങ്ങളാണ് പുഴയില്‍ നശിക്കുന്നത്. കൂടാതെ മണല്‍ കൊണ്ടുപോയിരുന്ന വാഹനങ്ങളും തുരുമ്പെടുക്കുകയാണ്. ഇതുമൂലം കടക്കെണിയിലായ തൊഴിലാളികള്‍ നിരവധിയാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
യൂനിയന്‍ നേതാക്കളും തൊഴിലാളികളെ മറന്ന മട്ടാണ്. മണല്‍ വാരല്‍ ഇപ്പോള്‍ ആരംഭിക്കുമെന്ന ചോദ്യത്തിന് നേതാക്കള്‍ക്ക് മറുപടിയില്ല. ഇതിനെ തുടര്‍ന്ന് തൊഴിലാളികള്‍ സംയുക്തമായി കലക്ട്രേറ്റിന് മുന്നില്‍ സമരം ആരംഭിക്കാനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."