HOME
DETAILS

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്

  
Web Desk
November 24 2024 | 07:11 AM

Recent reports indicate that a female hostage was killed in northern Gaza 12

ജെറുസലേം: വടക്കന്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടതായി ഹമാസ്. ആക്രമണത്തില്‍ ബന്ദികളുമായുള്ള മുഴുവന്‍ ബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നുവെന്നും അവരില്‍ ചിലരുടെ അവസ്ഥ എന്തെന്ന് ഒരു നിലക്കും അറിയാന്‍ കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നതെന്നും ഹമാസ് വക്താവ് അബു ഉബൈദ വ്യക്തമാക്കി വനിതാ ബന്ദി കൊല്ലപ്പെട്ടതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2023 ഒക്ടോബര്‍ അഴിന് ഇസ്‌റാഈലില്‍ നടത്തിയ മിന്നലാക്രമണത്തില്‍ ഹമാസ് 251 പേരെയാണ് ബന്ദികളായി പിടിച്ചിരുന്നത്. ഇതില്‍ 105 പേരെ ഹമാസ് കരാറിന്റെ ഭാഗമായി മോചിപ്പിച്ചിരുന്നു.  34 പേരെങ്കിലും ഇസ്‌റാഈല്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.  കൊല്ലപ്പെട്ട വനിതാ ബന്ദിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തിയതായി ഇസ്‌റാഈല്‍ സൈനിക വക്താവ് പ്രതികരിച്ചു. 

അതിനിടെ, സുരക്ഷാ മന്ത്രിസഭയുടെ യോഗ തീരുമാനങ്ങള്‍ ഉള്‍പ്പെടെ സുപ്രധാന വിവരങ്ങള്‍ ചിലര്‍ ചോര്‍ത്തിയെന്ന് ആരോപിച്ചേ ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു വീണ്ടും രംഗത്തെത്തി. തന്നെ താറടിക്കാന്‍ നടന്ന ശ്രമങ്ങള്‍ ഇസ്‌റാഈലിന്റെ സുരക്ഷക്കാണ് ഭീഷണിയായതെന്നും നെതന്യാഹു പറയുന്നു. രഹസ്യ രേഖ ചോര്‍ത്തല്‍ സംഭവത്തില്‍ അറസ്റ്റിലായ തന്റെ സഹായി നിരപരാധിയാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. എന്നാല്‍, നെതന്യാഹുവിന്റെ വാദങ്ങള്‍ പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് പ്രതികരിച്ചു.

ബെയ്‌റൂത്തിലും മറ്റും ആക്രമണം തുടരുന്നതിനിടെ, ലബനാനില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇസ്‌റാഈല്‍ സുരക്ഷാ സമിതി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്ക സമര്‍പ്പിച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ ഇസ്‌റാഈല്‍ സൈനിക നേതൃത്വം പിന്തുണക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഗസ്സയില്‍ രണ്ടു ദിവസത്തിനിടെ 128 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്‌റാഈലിന്റെ ആസൂത്രിത വംശഹത്യ 414 ദിവസം പിന്നിടുമ്പോള്‍ 44,176 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1,04,473 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ഗസ്സയില്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പട്ടിണി മരണം വ്യാപകമാകുമെന്ന് യു.എന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

അതിനിടെ, യുദ്ധക്കുറ്റം ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് മറികടക്കാന്‍ അമേരിക്കയുമായി നെതന്യാഹു ആശയവിനിമയം തുടരുകയാണ്.

Recent reports indicate that a female hostage was killed in northern Gaza amidst escalating violence, with Hamas attributing responsibility to Israeli Prime Minister Netanyahu.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

എടപ്പാളില്‍ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 30 പേര്‍ക്ക് പരുക്ക്

Kerala
  •  6 hours ago
No Image

ശാന്തം...വെടിയൊച്ചയില്ലാത്തൊരു രാവുറങ്ങി ഗസ്സക്കാര്‍; സഹായ ട്രക്കുകള്‍ എത്തിത്തുടങ്ങി

International
  •  6 hours ago
No Image

തൂക്കുകയർ കാത്ത് 40 പേര്‍; രണ്ട് സ്ത്രീകൾ, ഒരാള്‍ മരിച്ചു - ശിക്ഷാവിധി പ്രാബല്യത്തില്‍ വരാൻ ഹൈക്കോടതി അംഗീകരിക്കണം

Kerala
  •  6 hours ago
No Image

വെസ്റ്റ്ബാങ്കില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍;  കൊല്ലപ്പെട്ടവരില്‍ പിഞ്ചുകുഞ്ഞുള്‍പെടെ

International
  •  7 hours ago
No Image

സഊദിയിലെ ഏറ്റവും ആദ്യത്തെ ഈ സ്‌കൂള്‍ ഇനി മ്യൂസിയം; പഠിച്ചിറങ്ങിയത് നിരവധി പ്രശസ്തര്‍

Saudi-arabia
  •  7 hours ago
No Image

ബ്രൂവറിക്കായി മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം ; തീരുമാനം ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

Kerala
  •  7 hours ago
No Image

മഞ്ചേരി മെഡി. കോളജിലെ രാത്രികാല പോസ്റ്റ്മോര്‍ട്ടം തടഞ്ഞ് ഹൈക്കോടതി

Kerala
  •  8 hours ago
No Image

ഈ വാക്സിനില്ലാതെ സഊദിയിലേക്ക് പോയാൽ മടങ്ങേണ്ടി വരും; കൂടുതൽ വിവരങ്ങളറിയാം

Saudi-arabia
  •  16 hours ago
No Image

അമേരിക്കയുടെ 47ാം പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും അമ്മ നല്‍കിയ ബൈബിളും തൊട്ട് സത്യപ്രതിജ്ഞ

International
  •  17 hours ago