എല്ലാ കുട്ടികള്‍ക്കും പുതിയ പാഠപുസ്തകങ്ങളുമായി വീട്ടിലേക്ക് മടങ്ങാം
ഇരിക്കൂര്‍: വിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തിലാദ്യമായി വാര്‍ഷിക പരീക്ഷ ഫലമറിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പുതിയ അധ്യയന വര്‍ഷത്തെ ഒന്നാംഘട്ട പാഠപുസ്തകവുമായി വിദ്യാര്‍ഥികള്‍ക്ക് സന്തോഷത്തോടെ പോകാം. വരാനിരിക്കുന്ന 2018-19 അധ്യയന വര്‍ഷത്തെ ഒന്നാം ഭാഗം പാഠപുസ്തകങ്ങള്‍ ജനുവരി ആദ്യവാരം വിതരണം തുടങ്ങിയതാണ്. ഇതു രണ്ടും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യത്തേതാണ്. മുന്‍കാലങ്ങളില്‍ പാദ വാര്‍ഷിക പരീക്ഷയും അര്‍ധവാര്‍ഷിക പരീക്ഷയും കഴിഞ്ഞാല്‍പോലും പാഠപുസ്തകങ്ങള്‍ കിട്ടാതിരുന്ന കാലം ഇനി വെറും ഓര്‍മ മാത്രം.
288 ടൈറ്റിലുകളിലായി 3.2 കോടി പാഠപുസ്തകങ്ങളാണ് സംസ്ഥാനത്ത് ആദ്യ ടേമില്‍ വേണ്ടത്. പാഠപുസ്തകങ്ങളുടെ ജോലികള്‍ കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി പൂര്‍ത്തിയാക്കി വിദ്യാലയങ്ങളില്‍ എത്തിക്കുകയും ചെയ്തു. സ്‌കൂള്‍ സൊസൈറ്റികളില്‍നിന്നു എല്ലാ പ്രധാനാധ്യാപക സ്‌കൂളിലേക്കാവശ്യമായ ഒന്നാംഘട്ട പാഠപുസ്തകങ്ങളെല്ലാമെത്തിച്ചുകഴിഞ്ഞു. ഇവയുടെ വിതരണവും പൂര്‍ത്തിയായെന്നാണ് വിദ്യാഭ്യാസ വകുപ്പധികൃതര്‍ പറഞ്ഞത്.
എന്നാല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ പാഠപുസ്തക വിതരണം തുടങ്ങിയിട്ടില്ല. 22 ലക്ഷം പാഠപുസ്തകങ്ങളാണ് അണ്‍ എയ്ഡഡ് മേഖലയില്‍ ആവശ്യമുള്ളത്. ഇവയുടെ അച്ചടി പൂര്‍ത്തിയാക്കിയ ശേഷം ജില്ലകളിലെ ടെക്സ്റ്റ് ഡിപ്പോകളിലെത്തിച്ചിട്ടുണ്ട്. ഇനി ഡിപ്പോകളില്‍ നിന്ന് ഓരോ സ്‌കൂള്‍ അധികൃതരും നേരത്തെ നല്‍കിയ കണക്ക് പ്രകാരം വാങ്ങി വിതരണം ചെയ്യും.
ബാഗിന്റെയും പുസ്തകങ്ങളുടെയും ഭാരം കുറക്കണമെന്ന മനുഷ്യാവകാശ കമ്മിഷനടക്കമുള്ളവരുടെ കര്‍ശന കല്‍പനപ്രകാരം കഴിഞ്ഞ അധ്യയന വര്‍ഷം തുടങ്ങിയ മൂന്നു ഭാഗങ്ങള്‍ തന്നെയാണ് ഇത്തവണയും. കഴിഞ്ഞ വര്‍ഷം മുതലാണ് ചെറുപുസ്തകങ്ങളില്‍ ഈ നൂതന പരിഷ്‌കരണം നടപ്പാക്കിയത്. ഹൈസ്‌കൂള്‍ തലത്തിലും ഇതേ രീതി സ്വീകരിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നെങ്കിലും പിന്നിട് പിന്‍വലിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."