ആര്‍.എസ്.എസിനു മനുഷ്യനെ കൊല്ലുന്ന പ്രത്യയശാസ്ത്രം: പന്ന്യന്‍ രവീന്ദ്രന്‍
ഫറോക്ക്: മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതാണ് സംഘ്പരിവാര്‍ പ്രത്യയശാസ്ത്രമെന്നു സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. ഇവര്‍ക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നു മാത്രമല്ല മതങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധവളര്‍ത്തിയും തമ്മിലടിപ്പിച്ചും രാജ്യം ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് ഇവര്‍ക്കുളളത്. ഫറോക്കില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറിയായിരുന്ന മാടാങ്കൊല്ലന്‍ രാജന്‍ അനുസമരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം പിടിക്കാനാണ് നോട്ട് നിരോധിച്ചത്. എന്നാല്‍ കളളപ്പണക്കാര്‍ക്ക് ലോകത്ത് ഏവിടെയും പോയി ഒളിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു മോദി സര്‍ക്കാര്‍. മതനിരപേക്ഷതയെ കുറിച്ചു വാചാലരാകുന്ന കോണ്‍ഗ്രസ്സിന് കാര്യത്തോടു അടുക്കുമ്പോള്‍ മിണ്ടാട്ടമില്ല.കേരളത്തിനു അര്‍ഹമായ റേഷന്‍ വിഹിതം പോലും നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ഞെരുക്കുകയാണെന്നും പന്ന്യന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."