കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം; പൊലിസ് നിരീക്ഷണമില്ല
കൊട്ടാരക്കര: കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കാത്തതിനാല്‍ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷം. കൊല്ലം റൂറല്‍ ജില്ലാ പൊലിസ് ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കൊട്ടാരക്കര കള്ളന്‍മാരുടെയും കള്ളക്കടത്തുകാരുടെയും കഞ്ചാവു കടത്തുകാരുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ പിടികൂടിയ കഞ്ചാവ് മോഷണക്കേസുകളില്‍ ഭൂരിപക്ഷവും കൊട്ടാരക്കര കേന്ദ്രീകരിച്ചാണ് നടന്നത്.
എം.സി റോഡും നാഷല്‍ ഹൈവേയും സന്ധിക്കുന്ന നഗരഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുവാന്‍ പൊലിസ് അധികാരികള്‍ ഇതുവരെ തയാറായിട്ടില്ല. ഇവിടെ ബസ്സ്റ്റാന്റില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ എത്തുന്ന പൊലിസും രാത്രികാലങ്ങളില്‍ എപ്പോഴെങ്കിലും എത്തുന്ന പെട്രോളിംഗ് വിഭാഗം പൊലിസും മാത്രമാണ് ആകെയുള്ള പൊലിസ് സാന്നിധ്യം. പകല്‍സമയങ്ങളില്‍ പൊലിസ് നിരീക്ഷണം ഇവിടെ ഉണ്ടാകാറില്ല. ഇതിനാല്‍ തന്നെ ഇവിടങ്ങളില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നടത്തുന്ന ഡിപ്പോയാണ് കൊട്ടാരക്കര. ദിവസവും 120 ല്‍ പ്പരം ബസുകള്‍ ഇവിടെ നിന്നും സര്‍വിസ് നടത്തുന്നുണ്ട്. എല്ലാ ജില്ലയിലേക്കും സര്‍വിസ് നടത്തുന്ന ഡിപ്പോ എന്ന പ്രത്യേകതയും കൊട്ടാരക്കരയ്ക്കുണ്ട്.
അതു കൂടാതെ ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, മൂകാംബിക ദൈനംദിന ബസ് സര്‍വിസുകളും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ബസ് സ്റ്റാന്റിന്റെ വടക്കു ഭാഗത്തായി പ്രാദേശിക ബസ് സര്‍വിസുകള്‍ക്കായി നിര്‍മ്മിച്ച കാത്തിരിപ്പു കേന്ദ്രത്തിലാണ് സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുക. ലഹരി വസ്തുക്കളുടെ കൈമാറ്റവും കച്ചവടവും ഇവിടെവച്ചാണ് നടക്കാറ്. തമിഴ്‌നാട്ടില്‍ നിന്ന് വടക്കന്‍ തെങ്കാശി, കന്യാകുമാരി വഴി കഞ്ചാവ് കൊട്ടാരക്കരയില്‍ എത്തിച്ച് വിവിധ ജില്ലകളിലേക്ക് വിതരണം നടത്തുന്ന സംഘങ്ങളുടെ ഒളിപ്പാര്‍പ്പു കേന്ദ്രം കൂടിയാണ് ബസ് സ്റ്റാന്റ്. ഇവിടെ നിന്നുള്ള പ്രാദേശിക ബസ് സര്‍വിസുകള്‍ പ്രവര്‍ത്തിപ്പിക്കാനായി മുന്‍.എം.പി ചെങ്ങറ സുരേന്ദ്രന്റെ പ്രാദേശിക വികസനഫണ്ടില്‍ നിന്നാണ് ഇവിടെ പുതിയ കാത്തിരിപ്പു കേന്ദ്രം നിര്‍മിച്ചത്. എന്നാല്‍ രാവിലെ 6 മുതല്‍ വൈകിട്ട് 7 വരെ മാത്രമേ ഇവിടെ നിന്നും പ്രാദേശിക സര്‍വിസ് പ്രവൃത്തിപ്പിക്കാറുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."