HOME
DETAILS

പരിഭാഷകളിലൂടെ ലോകമെങ്ങും എത്തിച്ചേരാന്‍ മലയാള സാഹിത്യം ശ്രമിക്കണമെന്ന് ഗവര്‍ണര്‍

  
backup
February 09 2019 | 07:02 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%ad%e0%b4%be%e0%b4%b7%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%ae%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%81

കൊച്ചി:ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് പരിഭാഷകളിലൂടെ ലോകമെങ്ങും എത്തിച്ചേരാന്‍ മലയാള സാഹിത്യം ശ്രമിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി. സദാശിവം.
രണ്ടാമത് കൃതി അന്താരാഷ്ട്ര പുസ്തകമേളയും വിജ്ഞാനോത്സവവും കൊച്ചി മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനും ബൗദ്ധിക പുരോഗതിക്കും കൃതി സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രളയം കേരളത്തിന്റെ ഗ്രന്ഥശാലാ ശൃംഖലയെ ഉലച്ചിട്ടുണ്ടാകാം, എന്നാല്‍ കേരളത്തിന്റെ ബൗദ്ധികമായ പ്രതിബദ്ധതയെ ഉലച്ചിട്ടില്ല. അടിസ്ഥാനസൗകര്യമേഖലയിലും കാര്‍ഷികരംഗത്തും സംസ്ഥാനത്ത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിനൊപ്പം നമ്മുടെ ബൗദ്ധികമായ പുരോഗതി സാക്ഷാത്കരിക്കാനുള്ള ശ്രമമായാണ് താന്‍ കൃതിയെ കാണുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. കൃതിയുടെ ഈ പതിപ്പില്‍ തമിഴ് സംസ്‌ക്കാരത്തിനും സാഹിത്യത്തിനും സവിശേഷ പ്രാധാന്യം നല്‍കുന്നത് ശ്രദ്ധേയമാണ്.
രാജ്യത്തിന്റെ ഐക്യത്തിന് കരുത്തേകാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കഴിയും. പ്രളയത്തെ അതിജീവിച്ച കേരളം ലോകത്തിനു തന്നെ മാതൃകയാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രളയാനന്തര കാലത്ത് സാഹോദര്യത്തിലൂന്നിയ പുതിയ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കൃതി പോലുള്ള മേളകള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണി സ്വാഗതമാശംസിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ പ്രൊഫ. എം. കെ. സാനു ആമുഖ പ്രഭാഷണം നടത്തി. കൃതി കോ-ഓര്‍ഡിനേറ്റര്‍ ജോബി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എസ്.പി.സി.എസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍, കൊച്ചി മേയര്‍ സൗമിനി ജയിന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, പ്രൊഫ. കെ.വി. തോമസ് എം.പി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രമുഖ കഥാകൃത്ത് ടി. പത്മനാഭനെ ഗവര്‍ണര്‍ ചടങ്ങില്‍ ആദരിച്ചു. സഹകരണ രജിസ്ട്രാര്‍ എസ്. ഷാനവാസ് കൃതജ്ഞത രേഖപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago