എസ്.എം.എസ്, ജി.പി.എസ് മോണിറ്ററിങുമായി പൊതുവിതരണ രംഗം
തിരുവനന്തപുരം: റേഷന്‍ സാധനങ്ങള്‍ കടകളിലെത്തിയാല്‍ ഉപഭോക്താവിന് മൊബൈല്‍ വഴി സന്ദേശം നല്കുന്ന ജി.പി.എസ് സംവിധാനം ജില്ലയില്‍ ഫലപ്രദമായി നടക്കുന്നതായി ജില്ലാ സപ്ലൈ ഓഫിസര്‍ സുരേഷ് അറിയിച്ചു.
വിലയുള്‍പ്പെടെയുള്ള വിവരങ്ങളും എസ്.എം.എസ്. വഴി ലഭിക്കുന്നതുകൊണ്ടുതന്നെ പുതിയ സംവിധാനം ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകമാണ്.
ഉല്പന്നങ്ങളുടെ നീക്കം കൃത്യമായി നിരീക്ഷിക്കുന്നതിനായി ജി.പി.എസ് മോണിറ്ററിങ് സംവിധാനം വൈകാതെ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഡ് ഉടമകളെ തിരിച്ചറിഞ്ഞ് റേഷന്‍ വിതരണം നടത്തുന്ന ഇപേസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍) മെഷിന് സ്ഥാപിക്കാനുള്ള നടപടികളും നടന്നുവരികയാണ്.
ആധാര്‍ അധിഷ്ഠിത ബയോമെട്രിക് സംവിധാനം വഴിയാകും ഉപഭോക്താക്കളെ തിരിച്ചറിയുക. ജില്ലയിലെ മുഴുവന്‍ റേഷന്‍കടകളിലും ഇപേസ് മെഷിന് വഴി ഈ മാസം മുതല്‍ റേഷന്‍ വിതരണം നടത്തും.
ഇതിനോടൊപ്പം റേഷന്‍കട വഴിയുള്ള ഭക്ഷ്യധാന്യങ്ങളുടെ ഓണ്‍ലൈന്‍ അലോക്കേഷനായി തയാറാക്കിയ ആപ്ലിക്കേഷനും നിലവില്‍ വരും. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി വകുപ്പിന് സ്വന്തമായി ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനവും പ്രവര്‍ത്തന സജ്ജമായതായും അദ്ദേഹം അറിയിച്ചു.
ഓണ്‍ലൈനായോ ഇ മെയില്‍ വഴിയോ, ഫോണ്‍ കോളിലൂടെയോ ഉപഭോക്താക്കള്‍ക്ക് പരാതി രജിസ്റ്റര്‍ ചെയ്യാം.
പരാതി പരിഹാരത്തിന്റെ തല്‍സ്ഥിതി നിരീക്ഷിക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നും രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഈ സംവിധാനം നിലവില്‍ വന്നതെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."