പൊങ്കാലയുടെ നിറവില്‍ അനന്തപുരി
ഗതാഗത ക്രമീകരണം ഇങ്ങനെ
തിരുവനന്തപുരം: പൊങ്കാലയിടാന്‍ വരുന്ന ഭക്തജനങ്ങളുടെ സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എം.സി, എന്‍.എച്ച്.എം.ജി റോഡുകളിലോ ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യണം. സ്വകാര്യ വാഹനങ്ങള്‍ പാപ്പനംകോട് എന്‍ജിനീയറിംഗ് കോളജ്, നീറമണ്‍കര എന്‍.എസ്.എസ് കോളജ്, എം.എം.ആര്‍.എച്ച് നീറമണ്‍കര, ശിവാ തിയേറ്റര്‍ റോഡ് (ഒരുവശം മാത്രം), കല്‍പ്പാളയം മുതല്‍ നീറമണ്‍കര പെട്രോള്‍ പമ്പ് വരെ (ഒരുവശം മാത്രം), കോവളം, കഴക്കൂട്ടം ബൈപ്പാസിന് ഇരുവശവുമുള്ള റോഡുകള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാം. ഉച്ചയ്ക്ക് 2.30 മുതല്‍ വൈകുന്നേരം 7 വരെ തിരുവനന്തപുരം നഗരത്തിലേക്ക് എല്ലാ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കും.
ആറ്റിങ്ങല്‍ ഭാഗത്തുനിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കഴക്കൂട്ടത്തുനിന്നും കാര്യവട്ടം, ശ്രീകാര്യം വഴീയോ മുക്കോലയ്ക്കല്‍, കുളത്തൂര്‍, ശ്രീകാര്യം വഴിയോ വന്ന് കേശവദാസപുരം, പട്ടം, പി.എം.ജി, മ്യൂസിയം, വെള്ളയമ്പലം, വഴുതക്കാട്, പൂജപ്പുര, കരമന, പ്രാവച്ചമ്പലം വഴിയോ പോകണം. എം.സി റോഡ് വഴി കിളിമാനൂര്‍, വെഞ്ഞാറമൂട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ കേശവദാസപുരം, പട്ടം, കുറവന്‍കോണം, കവടിയാര്‍, വെള്ളയമ്പലം, വഴുതക്കാട്, പൂജപ്പുര, കരമന വഴി പോകണം. പേരൂര്‍ക്കട നിന്ന് നെയ്യാറ്റിന്‍കര ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഊളമ്പാറ, പൈപ്പിന്‍മൂട്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, പൂജപ്പുര, കരമനവഴി പോകണം.
നെയ്യാറ്റിന്‍കര നിന്നും ആറ്റിങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം ഭാഗത്തുനിന്നും തിരിഞ്ഞ് ഉച്ചക്കട മുക്കോല, വിഴിഞ്ഞം, പൂവാര്‍ ബൈപ്പാസ് വഴിയോ ബീച്ച് റോഡ് വഴിയോ പോകണം. പൊങ്കാല കഴിഞ്ഞ് ആറ്റിങ്ങല്‍, കൊല്ലം ഭാഗത്തേക്ക് പോകേണ്ടതായ വാഹനങ്ങള്‍ കഴക്കൂട്ടം വഴി ബൈപ്പാസ് റോഡിലൂടെയോ പൂന്തുറ, വലിയതുറ, ശംഖുംമുഖം, വേളി, തുമ്പ, പുതുക്കുറിച്ചി, പെരുമാതുറ, പുതിയപാലം, അഞ്ചുതെങ്ങ് വഴി വര്‍ക്കല, കൊല്ലം ഭാഗത്തേക്ക് തിരക്കു കുറഞ്ഞതും വീതിയേറിയതുമായ പാത വഴി പോകേണ്ടതാണ്.
പള്ളിക്കല്‍ ഭാഗത്തുനിന്നും കരമന ഭാഗത്തേക്കും പാളയം ഭാഗത്തുനിന്നും കിഴക്കേക്കോട്ട ഭാഗത്തേക്കും പൂജപ്പുര നിന്നും ജഗതി, ബേക്കറി ജംഗ്ഷന്‍ ഭാഗത്തേക്കും കരമന ഭാഗത്തുനിന്നും കിള്ളിപ്പാലം ഭാഗത്തേക്കും മണക്കാട് ഭാഗത്തുനിന്നും കിഴക്കേക്കോട്ട ഭാഗത്തേക്കും പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങള്‍ തിരികെ പോകുന്ന സമയത്ത് എതിരേ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുവരാന്‍ അനുവദിക്കില്ല. പൊങ്കാലയോടനുബന്ധിച്ച് എമര്‍ജന്‍സി റൂട്ടുകളായി നിശ്ചയിച്ചിട്ടുള്ള ആറ്റുകാല്‍ ഭാഗത്തുനിന്നും കിള്ളിപ്പാലം ഭാഗത്തേക്കുള്ള ടെമ്പിള്‍ ബാക്ക്, ചിറമുക്ക്, ഐരാണിമുട്ടം, ചിറപ്പാലം, പാടശ്ശേരി, ബണ്ട് റോഡ്, കിള്ളിപ്പാലം റോഡുകളിലും ആറ്റുകാല്‍ ഭാഗത്തുനിന്നും ബൈപ്പാസ് റോഡ് ഭാഗത്തേക്കുള്ള കാലടി, മരുതൂര്‍ക്കടവ്, മധുപ്പാലം, തിരുവല്ലം ബൈപ്പാസ് വരെയുള്ള റോഡുകളിലും ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
പ്രത്യേക ട്രെയിനുകള്‍
തിരുവനന്തപുരം :പൊങ്കാലയ്ക്കു ശേഷം അദ്യത്തെ പ്രത്യേക ട്രെയിന്‍ ഉച്ചയ്ക്ക് 1.45ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് 3.45ന് കൊല്ലത്തെത്തും. രണ്ടാമത്തെ പ്രത്യേക ട്രെയിന്‍ 3.45ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് ആറു മണിക്ക് കൊല്ലത്തെത്തും. മൂന്നാമത്തെ പ്രത്യേക ട്രെയിന്‍ വൈകുന്നേരം 4.15ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് 6.20ന് കൊല്ലത്തെത്തും. നാലാമത്തെ പ്രത്യേക ട്രെയിന്‍ വൈകുന്നേരം 4.55ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് 6.55ന് കൊല്ലത്തെത്തും. പ്രത്യേക ട്രെയിനുകള്‍ക്ക് എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും.
നാഗര്‍കോവിലിലേക്കുള്ള പ്രത്യേക ട്രെയിന്‍ ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് 4.10ന് നാഗര്‍കോവിലിലെത്തും. ഈ വണ്ടിക്ക് എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും. കൊച്ചുവേളി- നാഗര്‍കോവില്‍ പാസഞ്ചര്‍ ഉച്ചതിരിഞ്ഞ് 2.15ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നായിരിക്കും പുറപ്പെടുക.
പാര്‍ക്കിങ്
സ്ഥലങ്ങള്‍
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പൂജപ്പുര മൈതാനം, കരമന ഹൈസ്‌കൂള്‍ ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളജ് ഗ്രൗണ്ട്, പി.ടി.സി ഗ്രൗണ്ട്, എസ്.എം.വി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങള്‍ ഉപയോഗപ്പെടുത്താം. കൂടാതെ തിരുവല്ലം-ഈഞ്ചയ്ക്കല്‍, ചാക്ക ബൈപ്പാസ് റോഡ് എന്നിവിടങ്ങളും ഉപയോഗപ്പെടുത്താവുന്നതാണ്.
ഓര്‍മിക്കേണ്ട
നമ്പറുകള്‍
ആറ്റുകാല്‍ സ്‌പെഷ്യല്‍
കണ്‍ട്രോള്‍ റൂം 2455028,
ഹെല്‍പ്പ് ലൈന്‍ 7559099100
ക്രൈം സ്റ്റോപ്പര്‍ 1090
വനിതാ ഹെല്‍പ്പ് ലൈന്‍ 1091
പിങ്ക് കണ്‍ട്രോള്‍ 1515
ട്രാഫിക്കുമായി
ബന്ധപ്പെട്ട
പരാതികള്‍ക്ക്
1099, 9497987001, 9497987002,
0471 2558731
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."