വീടെത്താന്‍ പൊരിവെയിലത്ത് അന്നവും വെള്ളവുമില്ലാതെ കാതങ്ങള്‍ നടത്തം; വഴിയില്‍ തവളച്ചാട്ടം ചാടിക്കല്‍, അടി, തെറി-ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മുതലെടുത്ത് മോദി പൊലിസ്
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോകഡൗണ്‍ ജനദ്രോഹ നടപടിയായി മാറുന്നു. പലയിടത്തും അത്യാവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ അനുവദിക്കാതെ ജനങ്ങളെ അടിച്ചമര്‍ത്തുകയാണ് പൊലിസ്. പലവിധത്തിലാണ് ഇവര്‍ ജനങ്ങളോട് പെരുമാറുന്നത്.
കാല്‍നടയായി വരുന്നവരെ തവളച്ചാട്ടം ചാടിക്കുന്നതാണ് ഉത്തര്‍പ്രെദേശ് പൊലിസിന്റെ ഹോബി. പെട്ടെന്നുണ്ടായ ലോക്ഡൗണില്‍ തൊഴില്‍ നഷ്ടമായതിനെ തുടര്‍ന്ന് കാതങ്ങള്‍ കാല്‍നടയായി താണ്ടി വരുന്നവരാണ് ഇരകള്‍. പൊരിവെയിലത്ത് വെള്ളം പോലും കുടിക്കാന്‍ കിട്ടാതെ നടക്കുന്നവരാണ് ഇവര്‍. ഭാരമേറിയ ബാഗും പുറത്തു തൂക്കിയാണ് തവളച്ചാട്ടം. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബദൗന്‍ നഗരത്തിലാണ് സംഭവം. ഇവരുടെ അഭ്യര്‍ഥനകള്‍ ഒന്നും ചെവിക്കൊള്ളാത്ത പൊലിസ് കൊടും ചൂടത്ത് നിരത്തിലൂടെ ചാടിച്ച് നടത്തുകയായിരുന്നു.
എന്നാല്‍ ഇതിന് സമീപത്ത് കൂടി വാഹനത്തില്‍ പോകുന്നവരെ പൊലിസ് ശ്രദ്ധിക്കുന്നുമില്ല.
അതേസമയം ഇതു തന്റെ അറിവോടെയല്ലെന്നും അന്വേഷിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ബദൗനിലെ പൊലിസ് മേധാവി അറിയിച്ചു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനുള്ളില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പൊലിസ് പലതരം ശിക്ഷകള്‍ക്ക് വിധേയമാക്കുന്ന വീഡിയോകളാണ് രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്ന് പുറത്തുവരുന്നത്. കേരളത്തിലും ധാരാളം പരാതികള്‍ ഉയരുന്നുണ്ട്. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയവരെ മര്‍ദ്ദിച്ചതിന്റെയും ആംബുലന്‍സ് വരെ തടഞ്ഞതിന്റെയും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."