HOME
DETAILS
MAL
ഡി.എന്‍.എ പരിശോധനയില്‍ കുഞ്ഞിന്റെ പിതൃത്വം ഭര്തൃസഹോദരന്
backup
March 10 2017 | 20:03 PM
തലശ്ശേരി: വിദേശത്തുള്ള ഭര്‍ത്താവ് ഭാര്യയുടെ ഗര്‍ഭം അവിഹിതമാണെന്ന് ആരോപിച്ചു നല്കിയ പരാതി സത്യമാണെന്ന് തെളിഞ്ഞു. യുവതി പ്രസവിച്ച കുഞ്ഞിന്റെ പിതൃത്വം ഭര്തൃസഹോദരനാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് യൂവതി പീഡനത്തിന് പരാതി നല്കി. ഭാര്യ പ്രസവിച്ചപ്പോള്‍ കുട്ടി തന്റേതല്ലെന്ന് ആരോപിച്ചു വിദേശത്തുള്ള ഭര്‍ത്താവ് നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ ഡി.എന്‍.എ ടെസ്റ്റിലാണ് കുഞ്ഞിന്റെ പിതാവ് വിദേശത്തുള്ള യുവാവല്ലെന്ന് വ്യക്തമായത്. ഒടുവില്‍ ഭര്‍തൃ സഹോദരന് തന്നെ പീഡിപ്പിച്ച് ഗര്ഭിണിയാക്കുകയായിരുന്നെന്നാരോപിച്ചു യുവതി പൊലിസിനെ സമീപിച്ചു. ഭര്‍ത്താവ് യുവതിയില്‍ നിന്ന് നേരത്തെ വിവാഹ മോചനവും തേടിയിരുന്നു. ധര്‍മടം സ്വദേശിനിയായ യുവതിയാണ് ഭര്‍തൃ സഹോദരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ന്യൂമാഹി പൊലിസില്നല്കിയ പരാതിയില്‍ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."