ലൈംഗിക ചൂഷണത്തിനെതിരേ വിദ്യാര്‍ഥികളുടെ സൈക്കിള്‍ റാലി
തൃശൂര്‍: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്താന്‍ ഇടുക്കി മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ വിദ്യാര്‍ഥികളുടെ സൈക്കിള്‍ റാലി. കഴിഞ്ഞ മാസം 26ന് തിരുവനന്തപുരത്തു നിന്നാരംഭിച്ച റാലി ഇന്നലെ തൃശൂരിലെത്തി.
ഈ മാസം എട്ടിന് കാസര്‍ഗോഡ് സമാപിക്കും. അധ്യാപകനായ സെബാസ്റ്റ്യന്‍ തോമസിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളായ ഫാ. ഫ്രെഡി ജോണ്‍ മൈക്കിള്‍, ജെറി ചെറിയാന് ജേക്കബ്, ജിബിന്‍ ജെയിംസ്, ആര്.ആരോമല്‍ എന്നിവര്‍ സൈക്കിള്‍ യാത്ര നടത്തുന്നതെന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും സ്കൂള്‍ തലം മുതല്‍ മികച്ച രീതിയിലുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുക, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബ്രേക്കിംഗ് ദി സൈലന്‍സ് ത്രൂ സൈലന്‍സ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര.
ഇതോടൊപ്പം തന്നെ മൂലമറ്റം സെന്റ് ജോസഫ് അക്കാദമിയും ഭിന്നശേഷി സംരക്ഷണ സന്നദ്ധ സംഘടനയും സംയുക്തമായി കഴിഞ്ഞ മാസം 29ന് ഏഴു വിദ്യാര്‍ഥികള്‍ കാസര്‍ഗോഡു നിന്നു തിരുവനന്തപുരത്തേക്ക് മറ്റൊരു സൈക്കിള്‍ റാലിയും നടത്തുന്നുണ്ട്. ഈ യാത്ര ആറിന് തിരുവനന്തപുരത്ത് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."